മീനച്ചിലാറിന്റെ കൈവഴിയിൽനിന്നു കുത്തൊഴുക്കുണ്ടാകുകയായിരുന്നു. എയർപോർട്ട് ടാക്സി ഡ്രൈവറാണ് മരിച്ച ജസ്റ്റിന്‍. യാത്രക്കാരെ കൊണ്ടുപോയി തിരികെ വരുമ്പോഴാണ് ജസ്റ്റിൻ ഒഴുക്കിൽപ്പെട്ടത്.
[NEWS]Kerala Rain| ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
advertisement
[NEWS]Viral Photos| ഹൻസികയുടെ പുത്തൻ ലുക്ക്; ചിത്രങ്ങൾ പുറത്തുവിട്ട് താരം
[PHOTO]
ഒഴുക്കിൽപ്പെട്ട കാർ തള്ളി മാറ്റുന്നതിനിടെയാണ് ജസ്റ്റിൻ ഒഴുക്കിൽ പെട്ടതെന്നാണ് വിവരം. ഞായറാഴ്ച നടത്തിയ തിരച്ചിലിൽ അടുത്തുള്ള പാടത്തുനിന്നാണു കാർ കണ്ടെത്തിയത്. കാർ ഉയർത്തിയപ്പോഴാണ് ഇതിനുള്ളിൽ നിന്ന് മൃതദേഹവും കണ്ടെത്തിയത്. കാർ കരക്കെത്തിക്കുവാനുള്ള ശ്രമം നടക്കുന്നു. ദേശീയ ദുരന്തനിവാരണ സേനയും തെരച്ചിലിനെത്തിയിരുന്നു.
മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തിൽ വെള്ളം കയറിയിരിക്കുകയാണ്. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിൽ സ്ഥിതി രൂക്ഷമാണ്. ജില്ലയിലെ ഏഴു പ്രധാന റോഡുകൾ വെള്ളത്തിനടിയിലാണ്.