തടഞ്ഞുവെച്ച മുഴുവൻ തുകയും കേരളത്തിന് നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഉറപ്പുനൽകിയതായും ഡോ. ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. അർഹമായ ഫണ്ടുകൾ തടഞ്ഞുവെച്ചതിനെതിരെ കേരളം പലതരത്തിലുള്ള പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഈ വിഷയം പാർലമെന്റിൽ നിരവധി തവണ ഉന്നയിച്ചതായും ബ്രിട്ടാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. കേന്ദ്ര-സംസ്ഥാന ഫണ്ട് തർക്കങ്ങൾക്കിടയിൽ, എസ്എസ്എ പദ്ധതിക്ക് ഫണ്ട് ലഭ്യമായത് കേരളത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സർവ്വശിക്ഷാ അഭിയാൻ (SSA) പ്രകാരം കേരളത്തിന് കിട്ടേണ്ടിയിരുന്ന എന്നാൽ കേന്ദ്രം തടഞ്ഞുവെച്ച, ഫണ്ടിൽ ഒരു ഗഡു സംസ്ഥാനത്തിന് ലഭിച്ചു. മാത്രമല്ല തടഞ്ഞുവെച്ച തുക നൽകുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകുകയും ചെയ്തു.
advertisement
അർഹതപ്പെട്ട ഫണ്ട് തടഞ്ഞു വെച്ചതിന് പല രൂപത്തിലുള്ള പ്രതിഷേധം നമ്മൾ നടത്തിയിട്ടുണ്ട്. പാർലമെന്റിൽ ഈ വിഷയം പലതവണ ഉന്നയിച്ച കാര്യം ചൂണ്ടിക്കാണിക്കട്ടെ. എന്നാൽ കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ ഡൽഹിയിലെ ഒരു ഉന്നതൻ പറഞ്ഞ കാര്യമുണ്ട്; “കേരളത്തിലെ മാധ്യമങ്ങളുടെ നിലപാട് എന്നെ പലപ്പോഴും അമ്പരിപ്പിക്കാറുണ്ട്. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണ പത്രത്തിൽ നിന്ന് കേരള സർക്കാർ പിൻവാങ്ങാൻ തീരുമാനിച്ചതോടെ ഫണ്ട് തടയില്ലേ തടയില്ലേ എന്ന് ചോദിച്ചാണ് പല പത്രക്കാരും എന്റെ ഓഫീസിലുള്ളവരെ സമീപിച്ചത്. മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങൾ അവരുടെ സംസ്ഥാനത്തിന് എന്തെങ്കിലും കിട്ടുന്നതിനു വേണ്ടിയാണ് വാദിക്കാറുള്ളത്” !!!
