ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‌ലന്‍ഡ് ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തുത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നല്‍കൂ എന്ന് ആര്‍ ടി ഒ അധികൃതര്‍ അറിയിച്ചു. ഫറോക്ക് ജോയിന്റ് ആര്‍ ടി ഒ ഷാജു ബക്കറിന്റെ നിര്‍ദേശ പ്രകാരം അസി. മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഡി ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
advertisement
പണം അടച്ചാല്‍ ബസ്സ് വിട്ടുകൊടുക്കാമെന്ന് കമ്പനിയെ അറിയിച്ചു. നികുതിയും പിഴയും ഉള്‍പ്പെടെ നാല്‍പ്പതിനായിരം രൂപയാണ് ഇന്‍ഡിഗോ അടക്കാനുള്ളത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ച ഇന്‍ഡിഗോ വിലക്കേര്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇന്‍ഡിഗോക്കെതിരെ ജയരാജനും മുഖ്യമന്ത്രിയും രംഗത്തുവരികയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്‍ഡിഗോയുടെ ബസ്സിനെതിരെ ആര്‍ ടി ഒ നടപടിയുണ്ടായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ വിവാദവുമായി നടപടിക്ക് ബന്ധമില്ലെന്നും ബസ് എയര്‍പോര്‍ട്ടിലായതിനാലാണ് നേരത്തെ നടപടിയെടുക്കാന്‍ കഴിയാതിരുന്നതെന്നും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചു.