കാസർകോട് നിന്ന് യാത്ര തിരിച്ച ട്രെയിനിന് കണ്ണൂർ, കോഴിക്കോട്, തിരൂർ സ്റ്റേഷനുകളിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. മധുരം വിതരണം ചെയ്തും, ജീവനക്കാരെ ആദരിച്ചുമാണ് യാത്രക്കാർ വന്ദേഭാരതിനെ സ്വീകരിച്ചത്. ആദ്യ വന്ദേഭാരതിന് സ്റ്റോപ്പ് ഇല്ലാതിരുന്ന തിരൂർ പുതിയ വന്ദേഭാരത് എത്തിയപ്പോൾ സ്വീകരിക്കാനായി നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
തൃശൂർ സ്റ്റേഷനിലും വലിയ സ്വീകരണപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. വന്ദേഭാരത് എക്സ്പ്രസ് മാതൃകയിൽ പൂക്കളം, കേരളീയ കലാരൂപങ്ങളുടെ അവതരണം, ഫ്ലാഷ് മൊബ് എന്നിവയും തൃശൂർ സ്റ്റേഷനിൽ സംഘടിപ്പിച്ചിട്ടുണ്ട്. 3.30 മുതൽ പരിപാടികൾ ആരംഭിച്ചു. ട്രെയിൻ അഞ്ച് മണിയോടെയാണ് തൃശൂരിൽ എത്തുന്നത്. ഉദ്ഘാടന സർവീസ് ആയതിനാൽ പതിവ് സ്റ്റോപ്പുകൾക്ക് പുറമെ പയ്യന്നൂർ, തലശേരി, കായംകുളം എന്നിവിടങ്ങളിലും വന്ദേഭാരത് എക്സ്പ്രസ് നിർത്തുന്നുണ്ട്. സ്ഥിരം സർവീസ് ചൊവ്വാഴ്ച മുതലായിരിക്കും.
advertisement
Also Read- Vande Bharat Kerala | അഞ്ച് മാസത്തിനുള്ളിൽ കേരളത്തിൽ രണ്ടാമത്തെ വന്ദേഭാരത് വന്നതെന്തുകൊണ്ട്?
ആഴ്ച്ചയിൽ ആറ് ദിവസം ആലപ്പുഴ വഴി കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും വന്ദേഭാരത് സര്‍വീസ് നടത്തും. രണ്ടാമത്തെ വന്ദേഭാരതിൽ തിരൂരും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് തിരൂരിനെ കൂടാതെ രണ്ടാം വന്ദേഭാരതിന് സ്‌റ്റോപ്പുള്ളത്.
വന്ദേഭാരത് സമയക്രമം (ആലപ്പുഴ വഴി)
രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (7.55), കോഴിക്കോട് (8.57), തിരൂര്‍ (9.22) ഷൊർണൂർ (9.58), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.32), കൊല്ലം (ഉച്ചയ്ക്ക് 1.40), തിരുവനന്തപുരം (3.05). വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), തിരൂര്‍ (8.52) കോഴിക്കോട് (9.23), കണ്ണൂർ (10.24), കാസർഗോഡ് (11.58).
ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത മറ്റ് വന്ദേഭാരത് ട്രെയിനുകൾ
- രാജസ്ഥാൻ ജയ്പൂർ-ഉദയ്പൂർ
- ആന്ധ്രാപ്രദേശും തമിഴ്‌നാടും വിജയവാഡ-ചെന്നൈ
- തമിഴ്നാട് തിരുനെൽവേലി-ചെന്നൈ
- ഗുജറാത്ത് ജാംനഗർ-അഹമ്മദാബാദ്
- ജാർഖണ്ഡും പശ്ചിമ ബംഗാളിലും റാഞ്ചി-ഹൗറ
- തെലങ്കാനയും കർണാടകയും സെക്കന്തരാബാദ് (കച്ചെഗുഡ)-ബെംഗളൂരു (യശ്വന്ത്പൂർ)
- ഒഡീഷ റൂർക്കേല-പുരി
- ബീഹാറും പശ്ചിമ ബംഗാളിലും പട്ന-ഹൗറ