മുൻപ് മുഖ്യമന്ത്രിയെ ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ സഖാവ് തന്നെ എന്ന് വാഴ്ത്തിയ തിരുവാതിരയും മറ്റൊരു വീഡിയോ ആൽബത്തിലെ വരികളും ശ്രദ്ധനേടിയിരുന്നു. 2022ൽ സിപിഎം (CPM) തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാലയിൽ അഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ച് നടത്തിയ‘മെഗാ തിരുവാതിര’യിലായിരുന്നു അന്ന് മുഖ്യമന്ത്രിയെ സ്തുതിച്ചത്. ഈ മെഗാ തിരുവാതിരയും അന്ന് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. തിരുവാതിരയിലെ മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചുകൊണ്ടുള്ള പല പദങ്ങളുടേയും പേരിൽ അദ്ദേഹം നിരവധി വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിരുന്നു.
പോയ വര്‍ഷം 'കേരള സിഎം' എന്ന പേരില്‍ യുട്യൂബില്‍ ഒരു ഗാനം ഇറങ്ങിയിരുന്നു. 'പിണറായി വിജയന്‍ നാടിന്റെ അജയന്‍' എന്നു തുടങ്ങുന്ന പാട്ടില്‍ 'തീയില്‍ കുരുത്തൊരു കുതിര', 'കൊടുങ്കാറ്റില്‍ പറക്കും കഴുകന്‍' എന്നെല്ലാമായിരുന്നു വിശേഷണം. ധനകാര്യവകുപ്പിലെ ജീവനക്കാരനായ പൂവത്തൂര്‍ ചിത്രസേനന്‍ രചിച്ച പുതിയ പാട്ടിന് നിയമവകുപ്പിലെ സെക്ഷന്‍ ഓഫിസര്‍ കെ.എസ്.വിമലാണ് സംഗീതം നല്‍കിയത്. മുഖ്യമന്ത്രിയുടെ പഠനകാലത്തെയും കൊറോണ നിപ്പാ കാലഘട്ടത്തെയും കാലവര്‍ഷക്കെടുതിയും തുടങ്ങി ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഉരുള്‍പൊട്ടല്‍വരെ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഗാനം മുന്നോട്ടു പോകുന്നത്.
advertisement
ഗാനത്തിന്റെ പൂർണ്ണരൂപം
ചെമ്പടയ്ക്ക് കാവലാള്‍
ചെങ്കനല്‍ കണക്കൊരാള്‍
ചെങ്കൊടി കരത്തിലേന്തി കേരളം നയിക്കയായി
തൊഴിലിനായി പൊരുതിയും ജയിലറകള്‍ നേടിയും
ശക്തമായ മര്‍ദനങ്ങളേറ്റ ധീരസാരഥി
സമരധീര സാരഥി പിണറായി വിജയന്‍
പടയുടെ മുന്‍പില്‍ പടനായകന്‍
മതതീവ്രവാദികളെ തച്ചുടച്ചുനീങ്ങവേ
പിന്തിരിഞ്ഞു നോക്കിടാതെ മുന്നിലേക്ക് പോകയും
ഇരുളടഞ്ഞ പാതയില്‍ ജ്വലിച്ച സൂര്യനായിടും
ചെങ്കൊടിപ്രഭയിലൂടെ ലോകര്‍ക്ക് മാതൃകയായി
സമരധീര സാരഥി പിണറായി വിജയന്‍
പടയുടെ മുന്‍പില്‍ പടനായകന്‍
ദുരിതപൂര്‍ണ ജീവിതം വിപ്ലവത്തിന്‍ പാതയില്‍
കുടുംബ ബന്ധമൊക്കെയും തടസമല്ലയോര്‍ക്കണം
പഠനകാലമൊക്കെയും പടയുടെ നടുവിലായ്
എതിര്‍ത്തവര്‍ക്കുടനടി മറുപടി കൊടുത്തയാള്‍
സമരധീര സാരഥി പിണറായി വിജയന്‍
പടയുടെ മുന്‍പില്‍ പടനായകന്‍
ക്രൂരമാം മര്‍ദനങ്ങളേറ്റുവാങ്ങിടുമ്പോഴും
ശത്രുവിന്‍റെ മുന്നില്‍ തലകുനിച്ചിടാത്തയാള്‍
അടിയന്തരാവസ്ഥയില്‍ അടിച്ചൊടിച്ചു ദേഹമേ
രക്തമേറ്റ വസ്ത്രമിട്ടു സഭയിലേക്ക് വന്നവന്‍
കാക്കിയിട്ട കോമരങ്ങളൊക്കവേ വിറച്ചതും
ശക്തമായ ത്യാഗപൂര്‍ണ ജീവിതം നയിച്ചവന്‍
സമരധീര സാരഥി പിണറായി വിജയന്‍
പടയുടെ മുന്‍പില്‍ പടനായകന്‍
പാടവും പറമ്പുകേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതുമച്ഛനെ
തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ...
സമരധീര സാരഥി പിണറായി വിജയന്‍
പടയുടെ മുന്‍പില്‍ പടനായകന്‍
കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ
കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ
ദുരിതപൂര്‍ണ ജീവിതമിരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചുകാവലായി നിന്നയാള്‍
സമരധീര സാരഥി പിണറായി വിജയന്‍
പടയുടെ മുന്‍പില്‍ പടനായകന്‍
അയുധമച്ഛനമ്മമാര്‍ക്ക് ക്ഷേമമാം പെന്‍ഷനും
പാര്‍പ്പിടത്തിനായി പൊരുതി പാര്‍പ്പിടം വരിച്ചവര്‍
ജീവനുള്ള നാള്‍ വരെ സുരക്ഷിതത്വമേകിടാന്‍
പദ്ധതികളൊക്കെയും ജനതതിക്കുനല്‍കിയോന്‍
സമരധീര സാരഥി പിണറായി വിജയന്‍
പടയുടെ മുന്‍പില്‍ പടനായകന്‍
പദ്ധതികളൊക്കെയും ജനതതിക്കു നൽകിയോൻ’.