മറുവശത്ത് കൂടുതൽ സ്ഥാപനങ്ങളും കിടക്കകളും വരികയും മൊത്തം സ്ഥാപനങ്ങൾ 3677ൽ നിന്ന് 5402 ആവുകയും ചെയ്തു. ആശുപത്രി കിടക്കകൾ 80,267ൽ നിന്നും 82,557 ആയും വർധിച്ചിട്ടുണ്ട്. കിടത്തി ചികിത്സ നടത്തുന്ന 1708 സ്ഥാപനങ്ങളിൽ 39 എണ്ണം 300 കിടക്കകൾക്ക് മുകളിലും 312 എണ്ണം 50നും 300നും ഇടയ്ക്കുള്ളവയും 1357 ആശുപത്രി കളിൽ 50ൽ താഴെ കിടക്ക കളുമാണ് ഉള്ളത്. ഇവയിൽ 1011 ആശുപത്രികളിൽ 20 ൽ താഴെ കിടക്കകളാണ്. ചെ റിയ ആശുപത്രികളാണ് ചെറിയ ചെലവിൽ സാധാരണ ക്കാർക്ക് ആധുനിക ചികിത്സ പ്രദാനം ചെയ്യുന്നതെന്നും ഇവ യെ നിലനിർത്തേണ്ടത് അനി വാര്യമാണെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
advertisement
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ അപ്രായോഗികമായ വ്യവസ്ഥകളാണ് ചെറുകിട ആശുപത്രികൾ പൂട്ടാൻ കാരണമാകുന്നതെന്നാണ് ഐ.എം.എയുടെ ആരോപണം. ഈ നിയമത്തിൽ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കി അവയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐ.എം.എ സംസ്ഥാനവ്യാപകമായി ഇന്ന് 'പൊതുജന ആരോഗ്യ സംരക്ഷണ ദിനം' ആചരിക്കും. ഇതിന്റെ ഭാഗമായി എല്ലാ ഡി.എം.ഒ ഓഫീസുകൾക്ക് മുന്നിലും തിരുവനന്തപുരത്ത് ഡി.എച്ച്.എസ് ഓഫീസിന് മുന്നിലും ഡോക്ടർമാർ പ്രതിഷേധ സംഗമം നടത്തുകയും സർക്കാർ അധികാരികൾക്ക് അവകാശ പത്രിക സമർപ്പിക്കുകയും ചെയ്യും.
എറണാകുളത്ത് നടക്കുന്ന പ്രതിഷേധം ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ, സെക്രട്ടറി ഡോ. റോയ് ആർ ചന്ദ്രൻ, ഡോ. അതുൽ മാനുവൽ ജോസഫ് എന്നിവർ പങ്കെടുത്തു. സാധാരണക്കാരുടെ ചികിത്സാ അവകാശം സംരക്ഷിക്കാനും ചെറുകിട ആശുപത്രികളെ തകർച്ചയിൽ നിന്ന് രക്ഷിക്കാനും സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ഐ.എം.എ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
