എസ്എസ്എല്‍സി പരീക്ഷയില്‍ തിളക്കമാർന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് മീനാക്ഷി. പത്തില്‍ ഒൻപത് വിഷങ്ങള്‍ക്കും മീനാക്ഷിക്ക് എ പ്ലസ് തന്നെയാണ്. തന്റെ മാര്‍ക് ലിസ്റ്റ് മീനാക്ഷി തന്നെ പങ്കുവെച്ചിട്ടുണ്ട്. ഒന്ന് ബി പൊസീറ്റീവായിരിക്കാൻ ബാക്കി എല്ലാം എ പ്ലസ് എന്നാണ് തമാശയായി മീനാക്ഷി കുറിച്ചത്. കിടങ്ങൂർ എൻ എസ് എസ് എച്ച്എസ്എസിലെ വിദ്യാർഥിയായിരുന്നു മീനാക്ഷി. ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ ഒട്ടേറെ പേരാണ് മിന്നും വിജയത്തിൽ അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.
Also Read- Kerala SSLC Result 2022| എസ്എസ്എൽസിക്ക് 99.26 % വിജയം; 44,363 പേർക്ക് ഫുൾ എ പ്ലസ്
advertisement
അരുണ്‍ കുമാര്‍ അരവിന്ദ് ചിത്രമായ 'വണ്‍ ബൈ ടുവി'ലൂടെയാണ് മീനാക്ഷി വെള്ളിത്തിരയിലെത്തുന്നത്. മോഹൻലാല്‍ നായകനായി പ്രിയദര്‍ശന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമായ 'ഒപ്പ'ത്തില്‍ മികച്ച വേഷമായിരുന്നു മീനാക്ഷിക്ക്. 'ഒപ്പം' എന്ന പ്രിയദര്‍ശൻ ചിത്രത്തില്‍ മോഹൻലാലും മീനാക്ഷിയും ഒന്നിച്ചുള്ള രംഗങ്ങളും ഗാനവും എല്ലാവരുടെയും ഹൃദയം തൊട്ടിരുന്നു. 'മോഹൻലാല്‍', 'ക്വീൻ', 'അലമാര', 'മറുപടി', 'ഒരു മുത്തശ്ശി ഗഥ', 'ജമ്‍ന പ്യാരി' തുടങ്ങിയവയിലും വേഷമിട്ട മീനാക്ഷി വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മലയാളത്തില്‍ തിരക്കുള്ള ബാലനടിമാരില്‍ ഒരാളായി മാറിയ മീനാക്ഷി കന്നഡയില്‍ 'കവച'യിലും വേഷമിട്ടു. ടെലിവിഷനിൽ അവതാരകയായും തിളങ്ങിനിൽക്കുകയാണ് താരം.
എസ് എസ് എൽ സി പരീക്ഷയിൽ 99.26 ശതമാനം വിജയം. 4,26,469 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44,363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ. കുറവ് വയനാട്ടിൽ.
2961 പരീക്ഷ കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ ആകെ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. ആകെ വിജയശതമാനം 99.26 ശതമാനം. കഴിഞ്ഞ വർഷം 99.46 ശതമാനമായിരുന്നു വിജയം. 44,363 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. കോവിഡ് കാരണം കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല.