തിരുവനന്തപുരം: ഈ വർഷം മാർച്ചിൽ നടത്തിയ എസ്എസ്എല്‍സി പരീക്ഷഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 99.47 ശതമാനമായിരുന്നു. എല്ലാ വിഷയത്തിലും 44,363 പേർക്ക് എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 1,21,318 ആയിരുന്നു. എസ്എസ്എൽസി റെഗുലർ സ്ട്രീമിൽ പരീക്ഷ എഴുതിയ 4,23,303 വിദ്യാർഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടി.
കോവിഡ് കാരണം കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല.
വൈകിട്ട് നാലു മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാനാകും. ഇത്തവണ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകുമ്പോൾ തന്നെ ഫലം ലഭ്യമാകുന്ന ഓട്ടോ സ്കെയിലിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്
കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല (99.94%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍ (97.98%). ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ്
ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (3024).
ഫുൾ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതൽ മലപ്പുറത്താണ്. മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് ആണ് കൂടുതല്‍ കൂട്ടികള്‍ പരീക്ഷയെഴുതിയ സെന്റര്‍. 2104 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതിയ സെന്റര്‍-എച്ച്.എം.എച്ച്. എസ്.എസ് രണ്ടാര്‍ക്കര എറണാകുളം ( ഒരു കുട്ടി),സെന്റ് റോസെല്ലാസ് ഇംഗ്ലീഷ് സ്‌കൂള്‍, പൂമാല വയനാട് ( ഒരു കുട്ടി).
എസ്.എസ്.എല്‍.സി പ്രൈവറ്റ് (പുതിയ സ്‌കീം) വിഭാഗത്തില്‍ 275 പേര്‍ പരീക്ഷ എഴുതിയവരില്‍ 206 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം (74.91%). എസ്.എസ്.എല്‍.സി പ്രൈവറ്റ് (പുതിയ സ്‌കീം) വിഭാഗത്തില്‍ 134 പേര്‍ പരീക്ഷ എഴുതിയവരില്‍ 95 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം (70.9%).
ഗള്‍ഫ് സെന്ററുകളിലെ വിജയശതമാനം 98.25 ആണ്. ആകെ ഒന്‍പത് വിദ്യാലയങ്ങളിലായി 571 പേരാണ് പരീക്ഷയെഴുതിയത്. 561 പേര്‍ വിജയിച്ചു. നാല് സെന്ററുകള്‍ നൂറ്‌മേനി വിജയം കൈവരിച്ചു.
ടി എച്ച് എസ് എൽ സിയിൽ 99.49 ശതമാനമാണ് വിജയം. 112 പേർ ഫുൾ എ പ്ലസ് നേടി. മൊത്തം 3059 സ്കൂളുകളിൽ 2134 സ്കൂളുകൾ നൂറ് മേനി വിജയം നേടി. പുനർ മൂല്യ നിർണയം- ജൂൺ 16 മുതൽ 21 വരെ നടക്കും. അപേക്ഷ ഓൺലൈനായി നൽകാം. സേ പരീക്ഷ ജൂലൈയിൽ നടക്കും.
സംസ്ഥാനത്തെ 2962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിൽ 9 കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാർഥികളുണ്ടായിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 29വരെയായിരുന്നു എസ്എസ്എൽസി എഴുത്തുപരീക്ഷകൾ. പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഫലം ലഭ്യമാകുന്ന സൈറ്റുകള്‍:https://pareekshabhavan.kerala.gov.in,
https://sslcexam.kerala.gov.in,
https://results.kite.kerala.gov.in,
www.prd.kerala.gov.in. എസ്.എസ്.എല്‍.സി (എച്ച്.ഐ) ഫലം
https://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) ഫലം
https:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി ഫലം
https://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി. ഫലം
https://ahslcexam.kerala.gov.in ലും ലഭ്യമാകും.
ഓട്ടോ സ്കെയിലിങ് സംവിധാനംഇത്തവണ വേഗത്തിൽ ഫലം അറിയാൻ പിആർഡി ലൈവ് മൊബൈൽ ആപ്പിൽ ഓട്ടോ സ്കെയിലിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ ഉടനടി വിശദമായ പരീക്ഷാഫലം സ്ക്രീനിൽ തെളിഞ്ഞുവരുന്ന സംവിധാനമാണിത്. ക്ലൌഡ് സംവിധാനത്തിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കേറിയാലും ബാൻഡ് വിഡ്ത്ത് കൂടുന്നതാണ് ഓട്ടോ സ്കെയിലിങ് സംവിധാനം. ഇതുകൊണ്ടുതന്നെ എത്രയധികം ആളുകൾ ആപ്പിൽ എത്തിയാലും സെർവർ താഴെ പോകാതെയും തടസമില്ലാതെയും ഫലം ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ഔദ്യോഗിക മൊബൈൽ ആപ്പായ പിആർഡി ലൈവ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.