ഇനിമുതൽ, പരീക്ഷകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടില്ലെന്നും ക്രിമിനൽ കേസുകളിൽ പ്രതിയല്ലെന്നും ഉറപ്പുവരുത്തുന്ന സത്യവാങ്മൂലം വിദ്യാർഥികളിൽ നിന്ന് വാങ്ങിയ ശേഷം മാത്രമേ കോളേജുകളിൽ പ്രവേശനം ലഭിക്കുകയുള്ളൂ. ഈ സത്യവാങ്മൂലം വ്യാജമാണെന്ന് തെളിഞ്ഞാൽ പ്രവേശനം റദ്ദാക്കാൻ പ്രിൻസിപ്പലിന് അധികാരമുണ്ട്. പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോളേജ് കൗൺസിലിനാണ് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം. വിദ്യാർഥികൾക്ക് പരാതിയുണ്ടെങ്കിൽ സർവകലാശാലയെ സമീപിക്കാവുന്നതാണ്.
വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതി യോഗത്തിന്റേതാണ് തീരുമാനം. കോളേജ് പ്രവേശനത്തിനുള്ള ഉയർന്ന പ്രായപരിധി യു.ജി.സി. പിൻവലിച്ച സാഹചര്യം മുതലെടുത്താണ് പഠനം നിർത്തിയ പലരും വിവിധ കോഴ്‌സുകളിൽ പുതിയ കോളേജുകളിൽ ചേർന്നുതുടങ്ങിയതെന്നും സർവകലാശാല വിലയിരുത്തി.
advertisement