വെള്ളമില്ലാത്തതിനാൽ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ( സെപ്തംബർ 9) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുടിവെള്ള പ്രശ്നം എപ്പോൾ തീരുമെന്ന് അറിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അധികൃതരുടെ നീക്കം. എന്നാൽ, ഓണപ്പരീക്ഷ അടുത്ത സാഹചര്യത്തിൽ അവധി നൽകുന്നതും പ്രതിസന്ധിക്ക് കാരണമാകും.
തിരുവനന്തപുരം കന്യാകുമാരി റെയിൽവെ ലൈൻ വർധിപ്പിക്കുന്നതിന് വേണ്ടി വാട്ടർ അതോറിറ്റി ആരംഭിച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്. 48 മണിക്കൂർ മാത്രമെന്ന് പറഞ്ഞ പണിയാണ് നാലുദിവസമാായിട്ടും തീരാതിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി തിരുവനന്തപുരം നഗരപരിധിയിൽ വെള്ളമില്ലാത്ത സാഹചര്യമാണ്.
advertisement
ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഞായറാഴ്ച വൈകിട്ട് കുടിവെള്ള പ്രതിസന്ധി പരിഹരിച്ച് പമ്പിങ് തുടങ്ങുമെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ, രാത്രി ആയിട്ടും പ്രതിസന്ധി പരിഹരിച്ചിട്ടില്ല. വാൽവിൽ ലീക്ക് കണ്ടതിനെ തുടർന്നായിരുന്നു പമ്പിങ് നിർത്തിയത്. പൈപ്പിടൽ ജോലികളും പൂർത്തീകരിച്ചിട്ടില്ല. ഇന്ന് ഉച്ചക്ക് മുമ്പായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്.