ഇതിനെ തുടർന്ന് താൽക്കാലിക വി സി സിസ തോമസ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സിൻഡിക്കേറ്റ് തീരുമാനത്തിൽ ബിജെപി അംഗങ്ങളും വിയോജിപ്പ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റിയെ യോഗം നിയോഗിച്ചു.
ഭാരതാംബ ചിത്ര വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ ജൂലൈ 2-നായിരുന്നു സസ്പെൻഡ് ചെയ്തത്. ഭാരതാംബയുടെ ചിത്രം വച്ചുകൊണ്ടുള്ള സെനറ്റ്‌ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് വിസി ഡോ.മോഹൻ കുന്നുമ്മൽ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.
എൽഡിഎഫ് അനുകൂല സിൻഡിക്കറ്റ് അംഗങ്ങളായ 16 പേരും ഒരു യുഡിഎഫ് അംഗവും രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു യോഗം വിളിക്കാൻ വി.സിയുടെ താൽക്കാലിക ചുമതലയുള്ള ഡോ.സിസ തോമസ് സമ്മതിച്ചത്. സസ്പെൻഷൻ നടപടിക്കെതിരെ റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് അടിയന്തര സിൻഡിക്കറ്റ് യോഗം ചേർന്നത്.
advertisement