ഏപ്രിൽ 3 മുതൽ 7 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. 15.6 മുതൽ 64.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
Also Read- മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം; ബോധവൽക്കരണത്തിനു വീടുകൾ സന്ദർശിച്ച് കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ
ഇന്ന് രാത്രി 11.30 ന് കേരള തീരത്ത് 0.5 മുതൽ 1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
advertisement
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിലേക്ക് ഇറങ്ങുന്നതും വിനോദങ്ങളും ഒഴിവാക്കണം. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും സുരക്ഷിതമായി കെട്ടിയിടാനും നിർദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 03, 2023 3:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update Today| കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത