TRENDING:

കൊടും വേനലിന് ആശ്വാസമായി തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

Last Updated:

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഴ തുടരുമെന്നും ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചുട്ടുപൊള്ളിക്കുന്ന വേനല്‍ചൂടിന് ആശ്വാസമായി തെക്കന്‍ കേരളത്തില്‍ ശക്തമായ വേനൽ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഴ തുടരുമെന്നും ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തലസ്ഥാന നഗരിയില്‍ അരമണിക്കൂറോളം നിര്‍ത്താതെ മഴപെയ്തപ്പോൾ തന്നെ തമ്പാനൂർ ഉൾപ്പെടെയുള്ള പലയിടത്തും വെള്ളക്കെട്ട് ഉണ്ടായത് ജനങ്ങളെ ദുരിതത്തിലാക്കി.
advertisement

ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് വേനല്‍ചൂട് കടുത്ത സ്ഥിതിയിലാണ്. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രിക്ക് മുകളില്‍ താപനിലയെത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊടും വേനലിന് ആശ്വാസമായി തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്
Open in App
Home
Video
Impact Shorts
Web Stories