തിരുവനന്തപുരം/ഇടുക്കി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, പാലക്കാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
advertisement
മധ്യ- വടക്കൻ ജില്ലകളിൽ മഴ കനക്കും. ഇടിമിന്നലിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്. കടലിലെ ശക്തമായ കാറ്റും മോശം കാലാവസ്ഥയും പരിഗണിച്ചാണ് നിയന്ത്രണം. കേരളത്തിലേക്കുള്ള പടിഞ്ഞാറൻ കാറ്റുകളുടെ സ്വാധീനഫലമായാണ് മഴ.
അതിനിടെ ഇടുക്കിയിൽ കനത്ത മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കനത്ത മഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. കനത്ത മഴയിൽ ഇടുക്കിയിൽ വ്യാപക നാശ നഷ്ടം ശാന്തൻപാറയ്ക്ക് സമിപം പെതോട്ടിയിലും കള്ളിപാറയിലും ഉരുൾ പൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ പറ്റി.
advertisement
ഉരുൾപൊട്ടലിൽ എക്കർ കണക്കിന് കൃഷി ഭൂമി ഒലിച്ചു പോയി. ശാന്തൻപാള മേഖലയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് ഗതാഗതം തടസപ്പെട്ടത്. ബോഡിമെട്ട് ചുരത്തിലാണ് ഗതാഗതം തടസപ്പെട്ടത്.
ചതുരംഗപാറയിൽ ഓടിയ്കൊണ്ടിരുന്ന കാറിന് മുകളിലേയ്ക് മണ്ണും മരവും വീണു. യാത്രക്കാരെ പോലിസ് രക്ഷപ്പെടുത്തി. മരം വീണ് ബോഡിമെട്ട് പാതയിൽ ഗതാഗതം തടസപ്പെട്ടു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 06, 2023 7:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update | ഇടുക്കിയിൽ കനത്ത മഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി; സംസ്ഥാനത്ത് മഴ തുടരും