മഞ്ഞ അലർട്ട്
03/08/2024: കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
04/08/2024: കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
05/08/2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
വടക്കൻ പടിഞ്ഞാറൻ ജാർഖണ്ഡിന് മുകളിലെ തീവ്ര ന്യുന മർദ്ദം (Depression) തെക്കൻ ബീഹാറിനും വടക്ക് പടിഞ്ഞാറൻ ജാർഖണ്ഡിന് മുകളിൽ അതി തീവ്ര ന്യുനമർദ്ദമായി (Deep Depression) ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബിഹാർ, തെക്ക് കിഴക്കൻ ഉത്തർപ്രദേശ്, കിഴക്കൻ മധ്യ പ്രദേശ്, വഴി സഞ്ചരിക്കാൻ സാധ്യത. മറ്റൊരു ന്യുന മർദ്ദം തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ രൂപപ്പെട്ടു. ഇതിന്റെ ഫലമായി ആഗസ്റ്റ് 03 -05 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
advertisement
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് നാളെ (04.08.2024) രാത്രി 11.30 വരെ 2.0 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തമിഴ്‌നാട് തീരത്ത് 04.08.2024 ന് രാത്രി 11.30 വരെ 1.9 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ (03/08/2024 ന്) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.