അതിനിടെ, ആശയുടെയും ഗാലിബിന്റെയും റിട്ട് ഹർജിയിൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഹർജി. സംസ്ഥാന പൊലീസ് മേധവി , ആലപ്പുഴ എസ് പി, കായംകുളം സ്റ്റേഷൻ എസ്എച്ച്ഒ എന്നിവരാണ് എതിർ കക്ഷികൾ. ആർട്ടിക്കിൾ 226 പ്രകാരം ഭരണഘടനപരമായ സംരക്ഷണം സ്ഥാപിച്ചുകിട്ടണമെന്ന് ആവശ്യം.
അഭയകേന്ദ്രമായി കേരളം
മതം പ്രണയത്തിനും വിവാഹത്തിനും വിലങ്ങുതടിയായപ്പോൾ ആണ് ജാർഖണ്ഡ് സ്വദേശികൾ കേരളത്തിൽ അഭയം തേടിയത്. ലവ് ജിഹാദ് എന്നാരോപിച്ചു കടുത്ത പ്രതിഷേധം ജാർഖണ്ഡിൽ നടക്കെ ചിത്തപ്പൂർ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വർമ്മയും കേരളത്തിൽ എത്തി വിവാഹിതരാവുകയായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ കായംകുളത്ത് എത്തിയ ഇവർക്കുപിന്നാലെ ജാർഖണ്ഡ് പൊലീസും ബന്ധുക്കളും എത്തിയെങ്കിലും ഇരുവരും പോകാൻ തയ്യാറായില്ല. കേരളാ പൊലീസിന്റെ സംരക്ഷണയിൽ ആണ് ഇരുവരുമിപ്പോൾ.
advertisement
പത്തുവർഷം നീണ്ട പ്രണയം
10 വർഷത്തിലേറെയായി പ്രണയത്തിലാണ് ജാർഖണ്ഡ് ചിത്തപൂർ സ്വദേശികളായ ആശാവർമയും മുഹമ്മദ് ഗാലിബും. ഒരാൾ ഇസ്ലാം മത വിശ്വാസിയും മറ്റൊരാൾ ഹിന്ദുവും. മതം പ്രണയത്തിന് വിഘാതം ആയപ്പോൾ ബന്ധുക്കൾ ഒന്നടങ്കം എതിർപ്പുമായി രംഗത്തെത്തി. ഒടുവിൽ 45 വയസോളം പ്രായമുള്ളരാളെ കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാൻ പിതാവ് തീരുമാനിച്ചുവെന്നു ആശ പറയുന്നു . വിദേശത്തുള്ള മുഹമ്മദിനെ ഉടൻ വിവരം അറിയിച്ചു. നാട്ടിൽ എത്തിയെന്ന് അറിഞ്ഞപ്പോൾ മുഹമ്മദുള്ള രാംഖഡ് എന്ന സ്ഥലത്തേക്ക് ആശ പോയി. അപ്പോഴേക്കും ലവ് ജിഹാദ് എന്നപേരിൽ നാട്ടിൽ വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.
സുരക്ഷിത സംസ്ഥാനം എന്ന തിരിച്ചറിവോടെ ഇരുവരും കേരളത്തിലേക്ക് എത്തി. സുഹൃത്തുക്കളുടെ സഹായത്തോടെ 26കാരി ആശയും 30 കാരൻ ഗാലിബും കായംകുളത്ത് ഇസ്ലാം മത ആചാര പ്രകാരം 11 ന് വിവാഹിതരായി. അവിടെയും പ്രശ്നങ്ങൾ അവസാനിച്ചില്ല. നാട്ടിൽ സംഘർഷം രൂക്ഷമായതോടെ ഗാലിബിന്റെ രക്ഷകർത്താക്കളെ ജാർഖണ്ഡ് രാജ്റപ്പ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സമ്മർദ്ദങ്ങൾക്ക് ഒടുവിൽ കേരളത്തിലുള്ള ലൊക്കേഷൻ ഗാലിബിന് അയച്ചുകൊടുക്കേണ്ടതായി വന്നു. നൽകിയത് കായംകുളം പൊലീസ് സ്റ്റേഷന്റെ ലൊക്കേഷനായിരുന്നു. ജാർഖണ്ഡ് പൊലീസും ആശയുടെ സഹോദരി അൽക, ശേഖർ പടവ എന്നിവർ 14 ന് ഇവിടെ എത്തി. ഇവർ ആശയെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടു. കായംകുളം പൊലീസും അഭിഭാഷയാകയും സുഹൃത്തുമായ ഗയ എസ് ലതയും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു ജീവിക്കാൻ എത്തിയ ഇവരെ വിട്ടുനൽകാനാകില്ലെന്ന് നിലപാട് എടുത്തതോടെ ബന്ധുക്കളും പൊലീസും 15 ന് മടങ്ങി പിന്നീട് മുഹമ്മദ് ഗാലിബിനെതിരെ കിഡ്നാപ്പിംഗ് കേസ് രജിസ്റ്റർ ചെയ്താണവർ ഇന്നലെ വിണ്ടും എത്തിയത്.
പെൺകുട്ടി വിവാഹ ബന്ധത്തിൽ ഉറച്ചുനിന്നതോടെ വിണ്ടും രാജ്‌റപ്പ പൊലീസ് പ്രതിസന്ധിയിലായി. പ്രായപൂർത്തി ആയവരും വിവാഹിതരും ആയവരെ വിട്ടുനൽകാൻ ആവില്ലെന്ന് ജില്ലാപൊലീസ് മേധാവി മോഹനചന്ദ്രന്റെ നിർദ്ദേശാനുസരണം കായംകുളം പൊലീസ് വിണ്ടും നിലപാടെടുത്തു. ആ സമയം ചിർത്തർപൂറിൽ തെരുവിൽ പ്രതിഷേധം കത്തിക്കയറുകയായിരുന്നു.
കേരള പൊലീസ് നിലപാട് വ്യക്തമാക്കിയതോടെ ചിത്തർപൂറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പെൺകുട്ടി കായംകുളത്തുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായെന്നും പ്രതിഷേധക്കാരെ അറിയിച്ചു. ഈ സാഹചര്യത്തിൽ നാട്ടിൽ എത്തിയാൽ ജീവൻപോലും നഷ്ടപ്പെടുമെന്ന് മുഹമ്മദ് ഗാലിബും ആശയും ഭയപ്പെടുന്നു. കേരളത്തിന്റെ മതേതരത്വം മാത്രമാണ് അവരുടെ പ്രണയത്തിന്റെ പ്രതീക്ഷ.