TRENDING:

ബാർബർ ഷോപ്പ് തുറക്കില്ല; ഹോട്ടലിലിരുന്ന് കഴിക്കാനുമാകില്ല: ലോക്ക് ഡൗണ്‍ ഇളവുകൾ തിരുത്തി കേരളം

Last Updated:

ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ചുള്ള കേന്ദ്ര മാനദണ്ഡങ്ങൾ കേരളം ലഘൂകരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിമര്‍ശനം ഉയർത്തിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകളിൽ തിരുത്ത് വരുത്തി കേരളം. ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ചുള്ള കേന്ദ്ര മാനദണ്ഡങ്ങൾ കേരളം ലഘൂകരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിമര്‍ശനം ഉയർത്തിയിരുന്നു. കൂടാതെ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇളവുകളിൽ തിരുത്ത് വരുത്താൻ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്.
advertisement

BEST PERFORMING STORIES:ലോക്ക് ഡൗൺ: 7 ജില്ലകളില്‍ ഇന്നുമുതല്‍ ഇളവ് [NEWS]Lockdown ഇളവ്; ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ ഇങ്ങനെ [NEWS]കോവിഡ് പ്രതിരോധം: മുടിവെട്ടാൻ പോകുന്നവർ തുണിയും ടൗവ്വലും കരുതണമെന്ന് നിർദേശം [NEWS]

advertisement

ഇതനുസരിച്ച് ബാർബര്‍ ഷോപ്പുകൾ തുറക്കാൻ അനുവദിക്കില്ല. പകരം ബാര്‍ബര്‍മാർക്ക് വീടുകളിലെത്തി മുടിവെട്ടി. ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാമെന്ന ഉത്തരവും പിൻവലിച്ചിട്ടുണ്ട്. പകരം പാഴ്സലുകൾ വാങ്ങാം. പുറമെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒന്‍പത് മണിവരെയായി പുനഃക്രമീരിച്ചിട്ടുമുണ്ട്. ബൈക്കിൽ രണ്ട് പേരിൽ കൂടുതൽ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം കേന്ദ്രം വിശദീകരണം ചോദിച്ചെന്ന റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് സെക്രട്ടറി നിഷേധിച്ചു. വിശദീകരണം ചോദിച്ചിട്ടില്ലെന്നും പരസ്പരം ചര്‍ച്ചചെയ്താണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നുമാണ് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാർബർ ഷോപ്പ് തുറക്കില്ല; ഹോട്ടലിലിരുന്ന് കഴിക്കാനുമാകില്ല: ലോക്ക് ഡൗണ്‍ ഇളവുകൾ തിരുത്തി കേരളം
Open in App
Home
Video
Impact Shorts
Web Stories