കൊച്ചിയിൽ നിന്ന് ഹൈദരാബാദ് വഴിയാണ് രാമചന്ദ്രനും കുടുംബവും കശ്മീരിൽ എത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു ഇവർ പഹല്‍ഗാമിലെത്തുന്നത്. മകളുടെ മുന്നിൽ വച്ചായിരുന്നു രാമചന്ദ്രൻ കൊല്ലപ്പെട്ടത്. മരണവിവരം നാട്ടിൽ അറിയിച്ചത് മകൽ അമ്മുവായിരുന്നു. രാമചന്ദ്രന്റെ കുടുംബം സുരക്ഷിതമാണെന്നാണ് വിവരം. രാമചന്ദ്രൻ ദീർഘകാലം അബുദാബിയിൽ ജോലി ചെയ്തിരുന്നു.
രാമചന്ദ്രന്റെ മകൾ ദുബായിലാണ് ജോലി ചെയ്യുന്നത്. ഇവർ നാട്ടിലെത്തിയതിന് പിന്നാലെയാണ് ഒന്നിച്ച് വിനോദ സഞ്ചാരത്തിന് യാത്ര പുറപ്പെട്ടത്. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന വ്യക്തിയാണ് മരിച്ച രാമചന്ദ്രൻ. കാശ്മീരില്‍ ഭീകരർ കൊല്ലപ്പെടുത്തിയ രാമചന്ദ്രന്‍ 1991 ലെ ജില്ല കൗൺസിൽ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ആയിരുന്നു.
advertisement
വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഏറ്റവും ഭീകരമായ ആക്രമണമാണ് ചൊവ്വാഴ്ച നടന്നത്. പഹല്‍ഗാമിലെ സുരക്ഷാ നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരില്‍ എത്തിയിരുന്നു. സംഭവസ്ഥലത്ത് കാര്യങ്ങള്‍ വിലയിരുത്താനും വേണ്ട നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി അമിത് ഷായ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.