വയനാട് ജില്ലയിലെ ഭൂരിപക്ഷം സാധാരണക്കാരായ വ്യക്ക രോഗികൾക്ക് ഇത് വലിയ ആശ്വാസമായിരുന്നു. ഈ തുക നേരിട്ട് ലഭിക്കുന്നതു കൊണ്ട് വാഹന യാത്രയ്ക്കും മരുന്നിനും എല്ലാം ഈ തുക ഡയാലിസിസിന് എത്തുന്നവർക്ക് ആശ്വാസമായിരുന്നു, എന്നാൽ ഈ ധനസഹായമാണ് ഇപ്പോൾ നേരിട്ട് ചികിൽസാ കേന്ദ്രങ്ങൾക്ക് മാത്രം നൽകുന്നത്. ഇതോടെ ഡയാലിസിസിനെത്തുവാൻ പ്രയാസപെടുകയാണ്.
പണം ലഭിക്കാത്ത അവസ്ഥയിൽ യാത്രയ്ക്കും മരുന്നുകൾക്കും പണമില്ലാതെ പലപ്പോഴും ഇവരുടെ ചികിൽസ തന്നെ മുടങ്ങി പോവുകയാണ്. പൊടുന്നനെ പണം ലഭിക്കാതയതാടെ വലയുകയാണ് രോഗിയും കുടുംബങ്ങളും. ജില്ലയിലെ മാത്രം 500 ഓളം രോഗികളുടെ സ്ഥിതിയാണ്. ജീവനം പദ്ധതി പ്രകാരം രോഗികളുടെ ബാങ്ക് അക്കൌണ്ടില്‍ നേരിട്ട് നിക്ഷേപിച്ചിരുന്ന തുക, ഡയാലിസിസ് സെന്ററുകളുടെ അക്കൌണ്ടിലേയ്ക്ക് മാറ്റിയതാണ് രോഗികളെ കൂടുതൽ ദുരിതക്കിലാക്കിയത്.
advertisement
നിലവില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ്, കാരുണ്യ പദ്ധതി എന്നിവ പ്രകാരം ഒരു രോഗിയ്ക്ക് 990 രൂപ ഡയാലിസിസിനായി ആശുപത്രിക്ക് അനുവദിയ്ക്കുന്നുതിന്പുറമെ, ജീവനം പദ്ധതി തുക കൂടി ആശുപത്രികള്‍ക്ക് നല്‍കിയതുകൊണ്ട് രോഗികള്‍ക്ക് ഒരു തരത്തിലും സഹായമാകുന്നില്ലെന്നാണ് ആക്ഷേപം.
വലിയ ദുരിതം അനുഭവിയ്ക്കുന്ന രോഗികള്‍ക്ക് രോഗി പരിചരണ കൂട്ടായ്മയുടെ ഉൾപ്പെടെ നേതൃത്വത്തിൽ പണം സമാഹരിച്ചു നൽകിയാണ് ചികിൽസ മുന്നോട്ടു കൊണ്ടുപോകുന്നത്. ഡയാലിസിസ് രോഗികൾക്ക് പഴയത് പോലെ നേരിട്ട് രോഗികൾക്ക് ധനസഹായം ലഭ്യമാക്കണമെന്നാണ ആവശ്യം ഉയരുന്നുത്.