വയനാട് ബഫർ സോൺ പ്രഖ്യാപനം; കേന്ദ്ര നിലപാടുകൾക്കെതിരെ മാനന്തവാടി രൂപതയുടെ സർക്കുലർ

Last Updated:

കടുവസങ്കേതം, ബഫർ സോൺ സംബന്ധിച്ചു ജനപ്രതിനിധികളോട് പ്രതിഷേധമറിയിക്കണമെന്നും രൂപതയുടെ നിർദ്ദേശമനുസരിച്ച് പ്രതിഷേധ പരിപാടികളിൽ അണിചേരണമെന്നുമാണ് സർക്കുലറിൽ പറയുന്നു

വയനാട് ബഫർ സോൺ വിജ്ഞാപന പ്രകാരം മാനന്തവാടി രൂപതയുടെ കോഴിക്കോട് ജില്ലയിൽ പെടുന്ന ചില ഭാഗങ്ങളും തരിയോട്, പൊഴുതന, അച്ചൂരാനം, കുന്നത്തിടവ വില്ലേജുകളും ഈ നിയന്ത്രണ പരിധിയിൽ പെടുന്നു. തമിഴ്നാട് നീലഗിരിയിലെ ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിലെ നിയന്ത്രണങ്ങൾ ജനങ്ങളുടെ മുൻപിലുണ്ട്. കണ്ണൂർ ജില്ലയിലെ ഇരുട്ടിയിലും സമാനമായ ആശങ്കയുള്ള ഇടങ്ങളാണ്. സാമാന്യ ജനജീവിതത്തെ നിയന്ത്രിക്കുന്നതാണ് ഇതിലെ നിയന്ത്രണങ്ങൾ.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് നിലവിലെ വിജ്ഞാപനം പുനപരിശോധിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപെടണം. കടുവ സങ്കേതം സംബന്ധിച്ചും ബഫർ സോൺ സംബന്ധിച്ചും അവരവരുടെ പ്രദേശത്തെ ജനപ്രതിനിധികളോട് പ്രതിഷേധമറിയിക്കണമെന്നും രൂപതയുടെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മറ്റിയുടെ നിർദ്ദേശമനുസരിച്ച് പ്രതിഷേധ പരിപാടികളിൽ അണിചേരണമെന്നുമാണ് മാനന്തവാടി രൂപത അധ്യക്ഷൻ മാർ ജോസ് പൊരുന്നേടത്തിന്റെ സർക്കുലറിൽ പറയുന്നത്.
advertisement
മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റർ വായുദൂരത്തിൽ പരിസ്ഥിതിലോല പ്രദേശം അഥവാ ബഫർ സോണായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടുള്ള കരട് വിജ്ഞാപനമാണ് അതിൽ ഒന്നാമത്തെ കാര്യം. ഈ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ്. ഇപ്രകാരം ചെയ്യുന്നതിന് കേരള സർക്കാരിന്റെ ശുപാർശയുമുണ്ട്.
വയനാടൻ ജനതയെ പ്രത്യേകിച്ച്, വടക്കൻ കേരളത്തിലെയും കിഴക്കൻ കേരളത്തിന്റെ ഹൈറേഞ്ചുകളിലെയും കുടിയേറ്റക്കാരെ, കയ്യേറ്റക്കാരായി ചിത്രീകരിച്ച് അവരുടെ ഇവിടുത്തെസാന്നിധ്യം നിയമാനുസൃതമല്ല എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമങ്ങൾ നിക്ഷിപ്ത താത്പര്യക്കാർ നിരന്തരം പൊതുമനസ്സിൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നുണ്ട്. വനങ്ങൾ നശിപ്പിച്ചത് കുടിയേറ്റക്കാരാണ് എന്നത് തീർത്തും തെറ്റായ വാദമാണ് എന്ന് ചരിത്രം പഠിച്ചാൽ മനസ്സിലാക്കാവുന്നേതേയുള്ളു.
advertisement
വയനാടൻ കാടുകൾ വെട്ടിത്തെളിച്ച് തേക്കിൻതോട്ടങ്ങളും യൂക്കാലിപ്റ്റസ് തോട്ടങ്ങളും വച്ച് പിടിപ്പിച്ചത് കുടിയേറ്റക്കാരനല്ല. റിസർവ് വനങ്ങൾ വെട്ടിത്തെളിച്ച് തേക്കം യൂക്കാലിപ്റ്റസും വളർത്തിയ ഇടങ്ങളിൽ അടിക്കാട് പൂർണ്ണമായും നശിച്ചു. അങ്ങനെ സ്വാഭാവികവനം നശിച്ചതോടെ കാട്ടുമൃഗങ്ങൾക്ക് കാട്ടിൽ തീറ്റയും വെള്ളവും ഇല്ലെന്നായി. വയനാട്ടിലെ വനപ്രദേശത്തിന്റെ വിസ്തൃതി അനുസരിച്ച് സാധ്യമായിരുന്നതിന്റെ ഇരട്ടി കടുവകളെ ഈ പ്രദേശത്ത് എത്തിച്ചതും കടുവാശല്യം വർദ്ധിക്കാൻ ഗൗരവമായ കാരണമായി. കൂടാതെ നമ്മുടെ വനാന്തരങ്ങളിൽ വൻകിട ക്വാറികളും റിസോർട്ടുകളും നിർമ്മിച്ച് വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് മാറ്റം വന്നതിനാൽ അവ കൂടുതൽ ആക്രമകാരികളായി ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങാൻ തുടങ്ങി.
advertisement
കാട്ടുമൃഗങ്ങളുടെ ആകമണത്തിൽ മനുഷ്യർക്കും വളർത്ത് മൃഗങ്ങൾക്കും നിരന്തരം ജീവൻ നഷ്ടപ്പെടുമ്പോഴും നമ്മുടെ സർക്കാരുകൾ മനുഷ്യനേക്കാൾ വനത്തിനും വന്യമൃഗങ്ങൾക്കും പരിഗണന നൽകുന്നുവെന്ന് മാർ പൊരുന്നേടം ആരോപിച്ചു. ഈ ദുസ്ഥിതിക്ക് മാറ്റം വരണം. കാടും കാട്ടുമൃഗങ്ങളും ആവശ്യത്തിന് അവ നശിക്കരുത്. എന്നാൽ അന്താരാഷ്ട്രസമൂഹം നല്കുന്ന പണമുപയോഗിച്ച് കാടിനെയും നാടിനെയും വേർതിരിച്ച് കാട്ടിലെ മൃഗങ്ങൾക്കും നാട്ടിലെ മനുഷ്യർക്കും അതിജീവനത്തിനുള്ള സംവിധാനങ്ങൾ ശാസ്ത്രീയമായി ഒരുക്കണം എന്നതാണ് നാം സർക്കാരുകളോട് അഭ്യർത്ഥിക്കുന്നത്.
അതിനാൽ ജനങ്ങളുടെ നന്മക്കായി ജനങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള സർക്കാരുകൾ അന്താരാഷ്ട്ര ലോബികൾക്ക് വഴങ്ങി നിയമാനുസൃതമുള്ള യാതൊരു ആലോചനകളും കൂടാതെ കണക്കാക്കാനാകുകയുള്ളൂ. അതുകൊണ്ട് അവ പിൻവലിക്കണം. കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനത്തെപ്പറ്റി അഭിപ്രായം രേഖപ്പെടുത്താൻ പൊതുജനങ്ങൾക്കു അനുവദിച്ചിട്ടുളള സമയം 2020 ഒക്ടോബർ 3 വരെയാണ്. നമ്മുടെ അതിജീവനം നിങ്ങളുടെ ഓരോരുത്തരുടെയും ഇടപെടലിനെ ആശ്രയിച്ചിരിക്കും.
advertisement
ഈമെയിലിൽ നിങ്ങൾക്ക് പ്രതിഷേധം അറിയിക്കാവുന്നതാണന്ന് സർക്കുലറിലൂെടെ ബിഷപ് പറഞ്ഞു. രൂപതാ എ.കെ.സി.സി. ഡയറക്ടർ ഫാ. ആന്റോ മാമ്പള്ളിൽ ചെയർമാനും സെബാസ്റ്റ്യൻ പാലം പറമ്പി കൺവീനറുമായ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിതമായി പ്രതിഷേധം അറിയിക്കാനാണ് രൂപതയുടെ തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് ബഫർ സോൺ പ്രഖ്യാപനം; കേന്ദ്ര നിലപാടുകൾക്കെതിരെ മാനന്തവാടി രൂപതയുടെ സർക്കുലർ
Next Article
advertisement
കട്ടിലിന് അടിയിൽ 55 ബിയർ കുപ്പികൾ; തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കട്ടിലിന് അടിയിൽ 55 ബിയർ കുപ്പികൾ; തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
  • തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവ് അനധികൃത മദ്യവിൽപനക്കിടെ എക്‌സൈസ് സംഘം പിടികൂടി.

  • പ്രതിയുടെ വീട്ടിലെ കട്ടിലിന് അടിയിൽ 55 ലിറ്റർ ബിയർ കുപ്പികൾ എക്‌സൈസ് സംഘം കണ്ടെത്തി.

  • ബിവറേജും ബാറും അവധിയാകുന്ന ദിവസങ്ങളിൽ പ്രതി അനധികൃത മദ്യവിൽപന നടത്തിവന്നതായി കണ്ടെത്തി.

View All
advertisement