മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബിയുടെ 34-ാം ജനറല്‍ ബോഡി യോഗത്തിലാണ് 14-ാം അജന്‍ഡയായി മസാല ബോണ്ട് ഉൾപ്പെടുത്തിയിരുന്നത്. മസാല ബോണ്ടിറക്കി ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും പണം സമാഹരിക്കുന്നതിന് ബോർഡിന്റെ അനുമതി തേടിയാണ് ഈ അജണ്ട യോഗത്തിന്റെ പരിഗണനയ്ക്കു വച്ചത്.
Also Read കിഫ്ബി ഓഡിറ്റിങ്ങിലും സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്ത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ കമ്പനി
എന്നാൽ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടരി മനോജ് ജോഷിയും ബോണ്ടിൽ സംശയം പ്രകടിപ്പിക്കുകയായിരുന്നു. വിദേശ വിപണിയില്‍ പലിശ കുറവാണെന്നിരിക്കെ മസാല ബോണ്ടിന്റെ പലിശ നിരക്ക് ഉയര്‍ന്നിരിക്കുന്നത് എന്തുകൊണ്ടെന്ന സംശയമാണ് ടോം ജോസ് പ്രകടിപ്പിച്ചത്.
advertisement
രാജ്യത്തിനകത്ത് നിന്നും കുറഞ്ഞ പലിശയ്ക്ക് ബോണ്ട് ഇറക്കി പണം സമാഹരിക്കാമെന്നായിരുന്നു മനോജ് ജോഷി അഭിപ്രായപ്പെട്ടത്. പലിശ നിരക്ക് കൂടിയാലും രാജ്യാന്തര വിപണിയില്‍ പ്രവേശിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന നിലപാടാണ് ധനമന്ത്രി തോമസ് ഐസക്ക് സ്വീകരിച്ചത്.
ബോര്‍ഡ് അംഗങ്ങളായ സുശീല്‍ ഖന്ന, ആര്‍.കെ. നായര്‍ തുടങ്ങിയവര്‍ ബോണ്ടിനെ അനുകൂലിച്ച് രംഗത്തെത്തുകയും തുടർ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു. ധനകാര്യ സെക്രട്ടറിയും അന്നത്തെ ചീഫ് സെക്രട്ടറിയും മസാല ബോണ്ടിന് എതിരായിരുന്നെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിന്റെ തെളിവുകൾ ഇപ്പോഴാണ് പുറത്തു വരുന്നത്.