കിഫ്ബി ഓഡിറ്റിങ്ങിലും സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്ത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ കമ്പനി

കിഫ്ബി പിയര്‍ റിവ്യൂ ഓഡിറ്ററായ സൂരി ആന്‍ഡ് കമ്പനിയിലാണ് വേണുഗോപാലിന് പങ്കാളിത്തമുള്ളത്.

News18 Malayalam | news18-malayalam
Updated: November 17, 2020, 8:50 AM IST
കിഫ്ബി ഓഡിറ്റിങ്ങിലും സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്ത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ കമ്പനി
പി വേണുഗോപാൽ
  • Share this:
തിരുവനന്തപുരം: കിഫ്ബി ഓഡിറ്റുമായി ബന്ധപ്പെട്ട് സർക്കാരും സി.എ.ജിയും തമ്മിൽഏറ്റുമുട്ടിയതിനു പിന്നാലെ കിഫ്ബിയിൽ പുതിയ വിവാദം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു വിട്ടയച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലിന്റെ കമ്പനിയാണ് കിഫ്ബി പിയർ ഓഡിറ്റിംഗ് നടത്തിയത്. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പി വേണുഗോപാലിന് പങ്കാളിത്തമുള്ളതാണ് ഈ കമ്പനിയെന്ന വിവരമാണ് പുറത്തുവരുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ ലോക്കര്‍ എടുക്കാന്‍ സഹായിച്ചത് വേണുഗോപാല്‍ ആണെന്നു അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

കിഫ്ബി പിയര്‍ റിവ്യൂ ഓഡിറ്ററായ സൂരി ആന്‍ഡ് കമ്പനിയിലാണ് വേണുഗോപാലിന് പങ്കാളിത്തമുള്ളത്. കിഫ്ബിയുടെ സ്റ്റാറ്റ്യൂട്ടറി  ഓഡിറ്റിംഗും പിയര്‍ റിവ്യൂ ഓഡിറ്റിംഗിനും രണ്ടു കമ്പനികളെയാണ് ഡയറക്ടർ ബോർഡ് യോഗം ചുമതലപ്പെടുത്തിയത്. ഇതിൽ പിയര്‍ റിവ്യൂ ഓഡിറ്ററായി നിയമിച്ചത് സൂരി ആന്‍ഡ് കമ്പനി എന്ന ചാര്‍ട്ടേഡ് അക്കൗണ്ടിങ് സ്ഥാപനത്തെയാണ്. എം ശിവശങ്കർ ഐ.ടി. സെക്രട്ടറി ആയിരുന്നപ്പോള്‍ ടെക്‌നോപാര്‍ക്കിലെ ഓഡിറ്റിംഗും  സൂരി ആന്‍ഡ് കമ്പനിയെ  ഏൽപ്പിച്ചതിൻരെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.


Also Read കിഫ്ബി അന്തിമ ഓഡിറ്റ് റിപ്പോർട്ടെന്ന് സി.എ.ജി; കരട് റിപ്പോർട്ടെന്ന് തോമസ് ഐസക്ക്

അതേസമയം ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍മാരെ നിയമിക്കാറുണ്ടെങ്കിലും പിയര്‍ റിവ്യൂ ഓഡിറ്റര്‍മാരെ നിയമിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Published by: Aneesh Anirudhan
First published: November 17, 2020, 8:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading