TRENDING:

പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ 30 കിലോയോളം തൂക്കമുള്ള രാജവെമ്പാല; പിടികൂടി കൂട്ടിലാക്കി

Last Updated:

10 വയസ്സ് പ്രായവും 30 കിലോയോളം തൂക്കവുമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി. പാലക്കുഴി മുണ്ടപ്ലാക്കൽ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്.  10 വയസ്സ് പ്രായവും 30 കിലോയോളം തൂക്കവുമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്.
advertisement

കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കാതെ വീട്ടുകാരെ നാട്ടുകാരെയും രാജവെമ്പാല ഭീതിയിലാഴ്ത്തി. ആദ്യം കാറിന്റെ ഡോറുകള്‍ തുറന്നു നല്‍കിയെങ്കിലും പാമ്പ് പുറത്തുകടന്നില്ല. ഒടുവിൽ വീട്ടുകാര്‍ വിവരം വനം വകുപ്പിനെ അറിയിച്ചു.

Also Read-വഴിയിൽ കാട്ടാന; ആശുപത്രിയിലെത്തിക്കാനാകാതെ പിഞ്ചുകുഞ്ഞ് മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സലിം, ബീറ്റ് ഫോറസ്റ്റ് സുനിൽ, അപ്പുക്കുട്ടൻ, എന്നിവരുടെ സാന്നിധ്യത്തിൽ വടക്കഞ്ചേരി സ്വദേശിയായ മുഹമ്മദാലിയാണ് രാജവെമ്പാലയെ പിടികൂടി വനംവകുപ്പിന് കൈമാറിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ 30 കിലോയോളം തൂക്കമുള്ള രാജവെമ്പാല; പിടികൂടി കൂട്ടിലാക്കി
Open in App
Home
Video
Impact Shorts
Web Stories