വഴിയിൽ കാട്ടാന; ആശുപത്രിയിലെത്തിക്കാനാകാതെ പിഞ്ചുകുഞ്ഞ് മരിച്ചു

Last Updated:

വെള്ളിയാഴ്ച രാത്രി ഒരുമണിയോടെയാണ് പനി മൂച്ഛിച്ച കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനായി വീട്ടുകാർ വീട്ടിൽനിന്ന് ഇറങ്ങിയത്

ഇടുക്കി: പനി മൂർച്ഛിച്ച പിഞ്ചു കുഞ്ഞ് ആശുപത്രിയിലെത്തിക്കാനാകാതെ മരിച്ചു. ആശുപത്രിയിലേക്കുള്ള വഴിയില്‍ കാട്ടാന ഉണ്ടായതിനെ തുടർന്നാണ് കുഞ്ഞിന് ചികിത്സ ലഭ്യമാക്കാനാകാതെ പോയത്. അടിമാലി പാട്ടിയിടുമ്പു ആദിവാസിക്കുടിയില്‍ പനി ബാധിച്ചു ഗുരുതരാവസ്ഥയിലായ 22 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ പനി മൂച്ഛിച്ചതോടെ കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനായി വീട്ടുകാർ കുടിയില്‍നിന്ന് ഇറങ്ങി. എന്നാൽ വഴിയില്‍ കാട്ടാനയുണ്ടെന്ന് അറിഞ്ഞതോടെ തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.
പാട്ടിയിടുമ്പു ആദിവാസിക്കുടിയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ യാത്ര ചെയ്താൽ മാത്രമേ വാളറ ദേശീയപാതയില്‍ എത്തുകയുള്ളൂ. അച്ഛനും അമ്മയും ബന്ധുക്കളും ചേര്‍ന്നു കുഞ്ഞിനെയുമെടുത്ത് നടന്നുപോകുന്നതിനിടെയാണു കാട്ടുപാതയില്‍ ആനയുണ്ടെന്ന വിവരം ലഭിച്ചത്. ഇതോടെ ഇവർ കുടുിയിലേക്ക് മടങ്ങുകയായിരുന്നു.
advertisement
പിറ്റേ ദിവസം രാവിലെ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് തീരുമാനിച്ചാണ് ഇവർ മടങ്ങിയത്. എന്നാൽ അസുഖം മൂർച്ഛിച്ച് അബോധാവസ്ഥയിലായ കുഞ്ഞിനെ ശനിയാഴ്ച രാവിലെ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വഴിയിൽ കാട്ടാന; ആശുപത്രിയിലെത്തിക്കാനാകാതെ പിഞ്ചുകുഞ്ഞ് മരിച്ചു
Next Article
advertisement
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
  • പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയായിരുന്നു സംഭവം.

  • ബിരിയാണിയിൽ ചിക്കൻ കുറവായതിനെ തുടർന്ന് ഹോം ഗാർഡുകൾ തമ്മിൽ തല്ലി.

  • തലയ്ക്ക് പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

View All
advertisement