വാളയാർ കേസിൽ പിഞ്ചു കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുത്തവരുടെ മുന്നിൽ ഇരുട്ടിൽ തപ്പുന്ന, പാലത്തായിൽ കുറ്റവാളിക്ക് പുറത്തിറങ്ങാൻ അവസരമൊരുക്കിയ പൊലീസിന് ആ യൂട്യൂബറുടെ കാര്യത്തിൽ എന്ത് ജാഗ്രതയാണെന്ന് കെ കെ രമ കുറ്റപ്പെടുത്തി. പെണ്‍വേട്ടക്കാര്‍ക്ക് കുടപിടിക്കുകയും, പ്രതിഷേധിക്കുന്നവരെ മോഷണക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് ചേർത്ത് ജനാധിപത്യത്തിനും നീതിവാഴ്ച്ചയ്ക്കും തീരാക്കളങ്കം തീര്‍ക്കുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പ് അടിയന്തിരമായി പിരിച്ചു വിടണം.
advertisement
സ്ത്രീനീതിയുടെ കാര്യത്തിൽ സര്‍ക്കാരും പോലീസും വേട്ടക്കാര്‍ക്ക് മുന്നില്‍ വാലാട്ടുമ്പോള്‍ ആത്മാഭിമാനികളായ സ്ത്രീകൾക്ക് ഇനിയും പ്രതികരിക്കേണ്ടിവരുമെന്ന് രമ പറഞ്ഞു. സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും ലിംഗനീതിയും വേട്ടക്കാരുടെ കാല്‍ക്കീഴില്‍ വെച്ച ഭരണകാലത്ത്കേരളം മുഴുവൻ സ്ത്രീകൾക്ക് ഇത്തരം സ്ക്വാഡുകൾ ഉണ്ടാക്കി തെരുവിലിറങ്ങേണ്ടി വരുമെന്നും പോസ്റ്റില്‍ പറയുന്നു.