TRENDING:

കെ എം അഭിജിത്തും വിദ്യാ ബാലകൃഷ്ണനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായേക്കുമെന്ന് സൂചന; വയനാട്ടില്‍ നിന്ന് പി കെ ജയലക്ഷ്മിയ്ക്കും സാധ്യത

Last Updated:

കഴിഞ്ഞ തവണ കോഴിക്കോട് അഞ്ചിടത്ത് കോണ്‍ഗ്രസ് മത്സരിച്ചിരുന്നു. ഇത്തവണ ഏഴ് സീറ്റിലെങ്കിലും കോണ്‍ഗ്രസ് മത്സരിക്കാനാണ് സാധ്യത.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തും മഹിളാ കോൺഗ്രസ് നേതാവ് വിദ്യാ ബാലകൃഷ്ണനും ഇത്തവണ കോൺഗ്രസ് സ്ഥാനാർഥികളായേക്കും. കഴിഞ്ഞ തവണ കോഴിക്കോട് അഞ്ചിടത്ത് കോണ്‍ഗ്രസ് മത്സരിച്ചിരുന്നു. ഇത്തവണ ഏഴ് സീറ്റിലെങ്കിലും കോണ്‍ഗ്രസ് മത്സരിക്കാനാണ് സാധ്യത.
advertisement

എല്‍ജെഡിയ്ക്ക് നല്‍കിയിരുന്ന എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. കഴിഞ്ഞതവണ എല്‍ജെഡി സ്ഥാനാര്‍ഥി മത്സരിച്ച വടകര ആര്‍എംപിയ്ക്ക് നല്‍കിയേക്കും. കേരള കോണ്‍ഗ്രസ് മത്സരിച്ച പേരാമ്പ്ര സീറ്റിനായി ജോസഫ് വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമമെന്നാണ് വിവരം.

Also Read- വേങ്ങൂർ പഞ്ചായത്തിലെ എൽഡിഎഫ് അംഗത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് നോര്‍ത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് വിദ്യാ ബാലകൃഷ്ണന്‍, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. നോര്‍ത്ത് വേണമെന്ന ഉറച്ച നിലപാടില്‍ വിദ്യ നില്‍ക്കുന്നതിനാല്‍ അഭിജിത്തിനെ പേരാമ്പ്രയില്‍ മത്സരിപ്പിച്ചേക്കും. ബാലുശ്ശേരിയില്‍ നടൻ ധര്‍മജന്‍ ബോള്‍ഗാട്ടി തന്നെയാവും സ്ഥാനാര്‍ഥി.

advertisement

തിരുവമ്പാടി സീറ്റ് ലീഗില്‍ നിന്ന് ഏറ്റെടുക്കുന്ന കാര്യവും കോണ്‍ഗ്രസ് ആലോചനയിലുണ്ട്. ലീഗിന് പകരം മാറ്റൊരു സീറ്റ് നല്‍കാമെന്ന ചര്‍ച്ചകളും കോണ്‍ഗ്രസില്‍ നടക്കുന്നുണ്ട്. തിരുവമ്പാടിയില്‍ ടി സിദ്ദീഖിന്റെ പേരാണ് കോണ്‍ഗ്രസിന്റെ സജീവ പരിഗണനയിലുള്ളത്. മുല്ലപ്പള്ളി വയനാട്ടിലെ കല്‍പറ്റ സീറ്റില്‍ മത്സരിച്ചില്ലെങ്കില്‍ ടി സിദ്ദീഖിനെ അവിടെ പരിഗണിക്കാനും സാധ്യതയേറെയാണ്.

Also Read- മലങ്കര ഓർത്തഡോക്സ് സഭ പ്രതിനിധികൾ പാണക്കാട് എത്തുമ്പോൾ ഉരുത്തിരിയുന്ന രാഷ്ട്രീയെമെന്ത്?

തിരുവമ്പാടിയില്‍ ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി വേണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ തിരുവമ്പാടി വിട്ടുനല്‍കുന്നതിനോട് ലീഗിന് താല്‍പര്യമില്ലെന്നാണ് വിവരം. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ഐ സി ബാലകൃഷ്ണന്‍ തന്നെ തുടര്‍ന്ന് മത്സരിച്ചേക്കും. മാനന്തവാടി സീറ്റില്‍ മുന്‍മന്ത്രി പി കെ ജയലക്ഷ്മി, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. വടകരയില്‍ ആര്‍എംപിക്ക് നല്‍കിയാല്‍ കെ കെ രമ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. ബാലുശ്ശേരി ലീഗില്‍ നിന്ന് ഏറ്റെടുക്കുമ്പോള്‍ കുന്ദമംഗലം തിരികെ നല്‍കിയേക്കുമെന്നാണ് വിവരം.

advertisement

കഴിഞ്ഞതവണ കോഴിക്കോട് ജില്ലയില്‍ 13 സീറ്റില്‍ 11ഉം എല്‍ഡിഎഫിനൊപ്പമായിരുന്നു. കോഴിക്കോട് സൗത്തില്‍ മുസ്ലിംലീഗിലെ എം കെ മുനീറും കുറ്റ്യാടിയില്‍ പാറയ്ക്കല്‍ അബ്ദുള്ളയുമായിരുന്നു ജയിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല. 2001ലാണ് കോണ്‍ഗ്രസിന് അവസാനമായി ജില്ലയില്‍ വിജയിക്കാനായത്. 20 വര്‍ഷമായി കോണ്‍ഗ്രസിന് ഒരാളെപ്പോലും കോഴിക്കോട് നിന്ന് സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ അട്ടിമറി ജയമുണ്ടാകുമെന്ന്  ടി സിദ്ദീഖ് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വയനാട് കാലങ്ങളായി വലത്തോട്ട് ചായുന്ന പാമ്പര്യമുള്ള ജില്ലയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇടതും വലതും മാറിമാറി വരാറുണ്ട് മൂന്ന് മണ്ഡലങ്ങളിലും. കഴിഞ്ഞതവണ ബത്തേരി മണ്ഡലം മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. ഇത്തവണ മൂന്നുമണ്ഡലങ്ങളും പിടിക്കാനാകുമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ എം അഭിജിത്തും വിദ്യാ ബാലകൃഷ്ണനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായേക്കുമെന്ന് സൂചന; വയനാട്ടില്‍ നിന്ന് പി കെ ജയലക്ഷ്മിയ്ക്കും സാധ്യത
Open in App
Home
Video
Impact Shorts
Web Stories