നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വേങ്ങൂർ പഞ്ചായത്തിലെ എൽഡിഎഫ് അംഗത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  വേങ്ങൂർ പഞ്ചായത്തിലെ എൽഡിഎഫ് അംഗത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  ആശുപത്രിയിൽ പോയ മകളും മരുമകനും തിരികെയെത്തിയപ്പോഴാണ് സജിയെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്.

  മരിച്ച സജി

  മരിച്ച സജി

  • Share this:
   കൊച്ചി: പെരുമ്പാവൂർ വേങ്ങൂർ ഗ്രാമപഞ്ചായത്ത് അംഗത്തെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്തിലെ 11ാം വാർഡായ ചൂരത്തോട് നിന്നുള്ള എൽഡിഎഫ് അംഗമായ പി സജിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമായിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   ആശുപത്രിയിൽ പോയ മകളും മരുമകനും തിരികെയെത്തിയപ്പോഴാണ് സജിയെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ അയൽവാസികളെ വിവരമറിയിക്കുകയും തുടർന്ന് പൊലീസിനെ അറിയിച്ചു. സജിയെ ഉടൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുറപ്പംപടി പൊലിസ് സംഭവസ്ഥലത്ത് പരിശോധന നടത്തി.

   സജിയുടെ ഭാര്യ അങ്കണവാടി ടീച്ചറാണ്. ഭാര്യ ജോലിക്ക് പോയിരിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളോ മറ്റ് കടബാധ്യതകളോ ഒന്നും തന്നെ ഇല്ലാ എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇന്ന് പഞ്ചായത്തിൽ കമ്മറ്റി ഉണ്ടായിരുന്നു. സജിയെ കാണാത്തതിനെ തുടർന്ന് സഹ മെമ്പർമാർ ഫോണിൽ വിളിച്ചെങ്കിലും സജിയെ കിട്ടിയിരുന്നില്ല.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

   മറ്റൊരു സംഭവം-

   നെയ്യാറിൽ ഹോം നഴ്സ് മുങ്ങിമരിച്ചതിൽ ദുരൂഹത


   പുരുഷ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ഹോം നഴ്സിനെ നെയ്യാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ആനയറ കുടവൂർ നമ്പൻ വിളാകത്ത് വീട്ടിൽ പരേതനായ സുരന്റെയും ശാന്തകുമാരിയുടെയും മകൾ സുജ (38) യെയാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര പിരായുംമൂട് ഭാഗത്തെ നെയ്യാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

   Also Rea- ഷാരുഖിനും മോഹൻ ലാലിനുമൊപ്പം അഭിനയിച്ച 'സൂപ്പർ സ്റ്റാർ'; കര്‍ണന് വിട ചൊല്ലി താരങ്ങള്‍

   നെടുമങ്ങാട് കരകുളം കാവടി തലയ്ക്കൽ കാട്ടുവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വരദരാജനാണ് സുജയുടെ ഭർത്താവ്. 14 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.  വർഷങ്ങളായി സുജ ഹോംനോഴ്സ് ആയി പ്രവർത്തിച്ചു വരികയായിരുന്നു.

   രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്നിറങ്ങിയ സുജ നെയ്യാറ്റിൻകര ഓലത്താന്നിയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ഉണ്ണികൃഷ്ണനെ തേടി എത്തി. പിന്നീട് ഇരുവരും വിവാഹിതരാണെന്ന് പറഞ്ഞ് വീട് വാടകയ്ക്ക് എടുത്തു. എന്നാൽ കഴിഞ്ഞ ദിവസം സുജയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

   Also Read- 'വാക്സിൻ നയതന്ത്രം': ഇന്ത്യ കോവിഡ് വാക്സിനുകൾ രാജ്യങ്ങൾ; അറിയാം പൂർണ വിവരങ്ങൾ

   നെയ്യാറ്റിൻകര പിരായും മൂടിൽ ഉണ്ണികൃഷ്ണനുമായി ഏറെ നാളായി അടുപ്പത്തിലായിരുന്നു സുജ. ഇരുവരും ആറ്റിൽ കുളിക്കുന്നതിനിടയിൽ സുജ മുങ്ങിപ്പോവുകയും ഇത് കണ്ട് ഭയന്നുപോയ താൻ വാടക വീട്ടിലേക്ക് മടങ്ങുകയുമായിരുന്നുവെന്നാണ് കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സുജയുടെ ബന്ധുക്കൾ ആരോപിച്ചു.
   Published by:Rajesh V
   First published:
   )}