പാപ്പിനിശ്ശേരിയിലെ നേതാവും ക്വട്ടേഷന്‍ സംഘങ്ങള്‍ സംസാരിക്കുന്ന ഹിന്ദിയിലുള്ള സംഭാഷണം കെ എം ഷാജി എംഎല്‍എ പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം കെ മുനീര്‍ എന്നിവരെ നേരില്‍ക്കണ്ട് അറിയിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ സിപിഎം ആണോയെന്ന് ഇപ്പോള്‍ പറയാനാകില്ലന്ന് ഷാജി പറയുന്നു.25 ലക്ഷത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതില്‍ പത്ത് ലക്ഷം ആദ്യംകൊടുക്കാമെന്ന് ശബ്ദസന്ദേശത്തിലുണ്ടെന്ന് ഷാജി പറഞ്ഞു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാകാനാണ് സാധ്യത.
advertisement
പാപ്പിനിശ്ശേരിയിലെ ഈ നേതാവിനെക്കുറിച്ച് തനിക്കറിയാം. നേരിട്ട് പരിചയമില്ല. ക്വട്ടേഷന്‍ ടീമില്‍ നിന്ന് വിവരം ചോര്‍ന്നാണ് തനിക്ക് ഓഡിയോ ക്ലിപ്പ് കിട്ടുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഒളിപ്പിക്കാന്‍ കൂട്ടുനിന്നത് ഈ നേതാവാണെന്നുകൂടി തനിക്ക് വിവരം ലഭിച്ചതായി കെ എം ഷാജി ആരോപിച്ചു.
ശബ്ദസന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പുകളും ക്വട്ടേഷന്‍ നല്‍കിയ നേതാവിന്റെ പേരും പരാമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതെന്ന് ഷാജി. ഓഡിയോ ക്ലിപ്പ് ഇന്നലെ വൈകിട്ടാണ് തനിക്ക് കിട്ടിയതെങ്കിലും ഗൂഢാലോചന മുമ്പ് നടന്നതാവാനാണ് സാധ്യതയെന്നും ഷാജി പറഞ്ഞു.