'അനാസ്ഥ മൂലം കോവിഡ് രോഗികൾ മരിച്ചു' എന്ന ശബ്ദസന്ദേശം പുറത്തായി: കളമശ്ശേരി മെഡിക്കൽ കോളജിലെ നഴ്സിംഗ് ഓഫീസർക്ക് സസ്പെന്‍ഷൻ
- Published by:Asha Sulfiker
- news18-malayalam
Last Updated:
പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് അറിയിച്ചത്.
കൊച്ചി: ജീവനക്കാരുടെ അനാസ്ഥ മൂലം രോഗി മരിച്ചു എന്നതരത്തിൽ ശബ്ദ സന്ദേശം പുറത്തു വന്നതിന് പിന്നാലെ കളമശ്ശേരി മെഡിക്കൽ കോളജ് നഴ്‌സിംഗ് ഓഫീസര്‍ക്ക് സസ്പെൻഷൻ. സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് അറിയിച്ചത്. വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
ഗുരുതരാവസ്ഥയിൽ കോവിഡ് വാർഡുകളിൽ കഴിയുന്ന രോഗികളിൽ ചിലർക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചതായി നഴ്സിംഗ് ഓഫീസർ ജലജ ദേവി പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കേന്ദ്ര സംഘത്തിൻറെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ജീവനക്കാർക്ക് നൽകുന്ന നിർദ്ദേശത്തിൽ ആണ് ആശുപത്രിയിൽ നിന്നുണ്ടായ ഗുരുതര വീഴ്ചകളെപറ്റി ഇവർ പറയുന്നത്.
advertisement
ഓക്സിജൻ മാസ്കുകളും വെൻറിലേറ്റർ ട്യൂബുകളും കൃത്യമായ അല്ല ഘടിപ്പിച്ചിരിക്കുന്നത് എന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വാർഡിലേക്ക് മാറ്റേണ്ടിയിരുന്ന കൊച്ചി സ്വദേശി ഹാരിസ് ഇങ്ങനെ ഉണ്ടായ ഗുരുതര വീഴ്ച കാരണം ആണ് മരിച്ചത്. ഇക്കാര്യങ്ങൾ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു എങ്കിലും അവർ ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാതെ സംരക്ഷിച്ചത് കൊണ്ടു മാത്രമാണ് ഇത്തവണ രക്ഷപ്പെട്ടത്. ഇനി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നായിരുന്നു സന്ദേശം.
advertisement
ഇത് പുറത്ത് വന്ന് വിവാദം ഉയർത്തിയതോടെയാണ് നഴ്സിംഗ് ഓഫീസറെ സസ്പെൻഡ് ചെയ്തതായി മന്ത്രി അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 19, 2020 1:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അനാസ്ഥ മൂലം കോവിഡ് രോഗികൾ മരിച്ചു' എന്ന ശബ്ദസന്ദേശം പുറത്തായി: കളമശ്ശേരി മെഡിക്കൽ കോളജിലെ നഴ്സിംഗ് ഓഫീസർക്ക് സസ്പെന്‍ഷൻ