TRENDING:

KNM: ടി.പി. അബ്ദുല്ലക്കോയ മദനി പ്രസിഡന്റ്, എം. മുഹമ്മദ് മദനി ജനറൽ സെക്രട്ടറി

Last Updated:

'ഭൂരിപക്ഷ, ന്യുനപക്ഷ സംഘർഷം ആളികത്തിച്ചു രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ന്യുനപക്ഷങ്ങൾക്ക് നേരെ സമൂഹത്തെ ഇളക്കി വിട്ട് സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കം കരുതിയിരിക്കണമെന്ന് കെഎൻഎം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഭൂരിപക്ഷ, ന്യുനപക്ഷ സമൂഹങ്ങളുടെ സൗഹൃദമാണ് രാജ്യത്തിന്റെ പാരമ്പര്യം. ചരിത്രപരമായ ഈ യാഥാർത്ഥ്യം തമസ്ക്കരിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. സൗഹൃദവും സ്നേഹവുമാണ് രാജ്യത്തിന്റെ നട്ടെല്ല്.
News18
News18
advertisement

ഭൂരിപക്ഷ, ന്യുനപക്ഷ സംഘർഷം ആളികത്തിച്ചു രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. രാഷ്ട്രീയ എതിർപ്പ് കാണിക്കുന്നവരെ മുഴുവൻ ഭീകര ചാപ്പയടിച്ചു അപരവത്കരിക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിർക്കണം. ഭൂരിപക്ഷ,ന്യുനപക്ഷ വർഗ്ഗീയത നാടിന് ആപത്താണെന്നു ഉറക്കെ പറയാൻ തയ്യാറാവണം. വർഗീയത പറയുന്നവരെ അകറ്റി നിർത്താൻ എല്ലാ രാഷ്ട്രീയ, മത ,സാമൂഹ്യ സംഘടനകളും ജാഗ്രത കാണിക്കണം. വർഗീയതക്കെതിരെ രാത്രിയും പകലും ഒരേ നിലപാട് സ്വീകരിക്കണം. വർഗ്ഗീയ ശക്തികൾ തലപൊക്കാതിരിക്കാൻ സുതാര്യമായ നീക്കം അനിവാര്യമാണെന്നും കെഎൻഎം ആവശ്യപ്പെട്ടു. മുസ്‌ലിം ന്യുനപക്ഷവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വർഗീയ ചുവയോടെ ചർച്ച ചെയ്ത് സാമൂഹ്യ സൗഹൃദം തകർക്കാൻ ശ്രമിക്കുന്നത് അത്യന്തം അപകടകരമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

advertisement

അടുത്ത അഞ്ചു വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ടി പി അബ്ദുല്ല കോയ മദനി (പ്രസിഡന്റ്) എം മുഹമ്മദ് മദനി (ജനറൽ സെക്രട്ടറി). 29 അംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സമ്മേളനം ചർച്ച ചെയ്തു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. നൂർ മുഹമ്മദ് നൂർഷ, പി പി ഉണ്ണീൻ കുട്ടി മൗലവി, പി കെ അഹ്മദ്, എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, ഡോ ഹുസൈൻ മടവൂർ, പ്രൊഫ. എൻ വി അബ്ദുറഹ്മാൻ, എ പി അബ്ദു സമദ്, വി കെ സകരിയ്യ, അബ്ദു റഹ്‌മാൻ മദനി പാലത്ത്, എ അസ്ഗർ അലി, എം ടി അബ്ദുസമദ് സുല്ലമി, ഹനീഫ് കായക്കൊടി, ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി, സി മുഹമ്മദ് സലീം സുല്ലമി, ഡോ.പി പി അബ്ദുൽ ഹഖ്, ഡോ. സുൾഫിക്കർ അലി, ഡോ.കെ എ അബ്ദുൽ ഹസീബ് മദനി എന്നിവർ പ്രസംഗിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KNM: ടി.പി. അബ്ദുല്ലക്കോയ മദനി പ്രസിഡന്റ്, എം. മുഹമ്മദ് മദനി ജനറൽ സെക്രട്ടറി
Open in App
Home
Video
Impact Shorts
Web Stories