മേയർസ്ഥാനത്തേക്കായി എംആർ ഗോപനാണ് വിവി രാജേഷിൻ്റെ പേര് നിർദേശിച്ചത്. വിജി ഗിരികുമാർ പിന്താങ്ങി. അതേസമയം ഒപ്പിട്ടതിലുണ്ടായ പിഴവ് കാരണം യുഡിഎഫിന്റെ രണ്ട് വോട്ട് അസാധുവായി.സാധുവായ 97 വോട്ടുകളിൽ വി വി രാജേഷിന് 51ഉം യുഡിഎഫിന്റെ ശബരീനാഥിന് 17ഉം എൽഡിഎഫിന്റെ ശിവജിയ്ക്ക് 29ഉം വോട്ടുകൾ ലഭിച്ചു. ആര്‍. ശ്രീലേഖ ഒഴികെ മുഴുവന്‍ അംഗങ്ങളും കൗണ്‍സില്‍ ഹാളില്‍ ഉണ്ടായിരുന്നു. ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരെ മാറ്റി നിർത്തണമെന്ന് സിപിഎം കൗൺസിലർ എസ്പി ദീപക് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.
advertisement
എംകെ ഹഫീസ് കൊല്ലം മേയർ
കൊല്ലം കോര്‍പ്പറേഷൻ മേയറായി എംകെ ഹഫീസിനെ തിരഞ്ഞെടുത്തു. കൊല്ലം കോര്‍പറേഷന്‍ രൂപീകരണത്തിന് ശേഷം ആദ്യത്തെ യുഡിഎഫ് മേയറാണ് എംകെ ഹഫീസ് എന്ന പ്രത്യേകതയുമുണ്ട്.യുഡിഎഫിന് 27ഉം എല്‍ഡിഎഫിന് പതിനാറും വോട്ടുകളാണ് ലഭിച്ചത്. യു ഡി എഫിന് പിന്തുണ അറിയിച്ച് എസ് ഡി പി ഐ രംഗത്തെത്തിയിരുന്നു. എംപിമാരായ എംകെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി മേയർ വികെ മിനിമോള്‍
വിവാദങ്ങൾക്കും സസ്പെൻസുകൾക്കുമൊടുവിൽ കൊച്ചി മേയറായി വികെ മിനിമോള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 74 ല്‍ സ്വതന്ത്രന്‍ ബാസ്റ്റിന്‍ ബാബുവിന്റെ വോട്ടടക്കം 48 വോട്ടുകൾ മിനിമോൾക്ക് ലഭിച്ചു.മേയർ സ്ഥാനം ലഭിക്കാതിരുന്ന മുതിർന്ന നേതാവ് ദീപ്തി മേരി വര്‍ഗ്ഗീസ് മിനിമോള്‍ക്ക് വോട്ട് ചെയ്തു. മിനിമോളെ ഷാൾ അണിയിച്ച് അഭിനന്ദിച്ച ദീപ്തി മേരി വർഗീസ് സത്യപ്രതിജ്ഞ കാണാതെ മടങ്ങുകയായിരുന്നു.എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അംബിക സുദര്‍ശന് 22 വോട്ടുകളും എന്‍.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു.
ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയർ
തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു . 35വോട്ടുകൾക്കാണ് നിജി ജസ്റ്റിൻ വിജയിച്ചത്. മേയര്‍ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതില്‍ അതൃപ്തി പ്രകടിപ്പിച്ച ലാലിയുടെ വോട്ടും 2 സ്വതന്ത്ര കൗൺസിലർമാരുടെ വോട്ടും നിജി ജസ്റ്റിന് ലഭിച്ചു. യുഡിഎഫ് 35, എല്‍ഡിഎഫ് 13, ബിജെപി .8 എന്നിങ്ങനെയാണ് സീറ്റ് നില.
ഒ സദാശിവൻ കോഴിക്കോട് മേയർ
സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗമായ ഒ സദാശിവനാണ് കോഴിക്കോട് മേയർ.രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. സദാശിവന് 33 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ എസ്‌കെ അബൂബക്കറിന് 28 വോട്ടുകളും ലഭിച്ചു. എൻഡിഎ - 13 വോട്ടുകളും ലഭിച്ചു
കണ്ണൂർ മേയർ അഡ്വ. ടി ഇന്ദിര
കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി കോണ്‍ഗ്രസിലെ അഡ്വ. ടി ഇന്ദിര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ സത്യാവാചകം ചൊല്ലി കൊടുത്തു. 56 അംഗ കൗണ്‍സിലില്‍ ഇന്ദിരക്ക് 36 വോട്ട് ഇന്ദിരയ്ക്ക് ലഭിച്ചപ്പോൾ സിപിഎമ്മിലെ വികെ പ്രകാശിനിക്ക് 15 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയിലെ അര്‍ച്ചന വണ്ടിച്ചാലിന് നാലു വോട്ടും ലഭിച്ചു
