ഒരു അധ്യാപകൻ്റെ കീഴിലും ഇന്നേവരെ ഡ്രോയിംഗ് പഠിക്കാൻ പോയിട്ടില്ലാത്ത ആവണിയ്ക്ക് ജന്മനാ കിട്ടിയതാണ് ചിത്രം വരയ്ക്കാൻനുള്ള കഴിവ്. ഓരോ മത്സരങ്ങളിൽ പോകുമ്പോഴും അവിടെ ഉള്ളവർ പറഞ്ഞാണ് അടുത്ത മത്സരങ്ങളിലേക്ക് പങ്കെടുക്കാൻ ആവണി പോകുന്നത്. യൂട്യൂബിൽ ചിത്രം വരയ്ക്കുന്ന ക്ലാസുകൾ കണ്ടാണ് ആവണി ചിത്രം വരയ്ക്കാൻ പഠിച്ചത്. ആവണിയെ ഏറ്റവും കൂടുതൽ പിന്തുണക്കുന്നത് ആവണിയുടെ അമ്മ ദീപ ആണ്. മത്സരത്തിൽ സമ്മാനം കിട്ടുന്നതിനപ്പുറം അതിൽ പങ്കെടുക്കുന്നതാണ് ഏറ്റവും വലിയ കാര്യം എന്ന അമ്മയുടെ വാചകങ്ങൾ ആണ് ആവണിക്ക് എന്നും മുന്നോട്ട് പോകുവാൻ പ്രചോദനവും വഴികാട്ടിയും ആവുന്നത്. ആവണി വരച്ച ചിത്രങ്ങളുടെ വിധികർത്താവും ആവണിയുടെ അമ്മ തന്നെയാണ്. ഒരു ചിത്രം വരച്ചാൽ ആദ്യം അതിനെപ്പറ്റി അഭിപ്രായം ചോദിക്കുന്നത് അമ്മയോടാണ്.
advertisement
ആവണി വരച്ച ചിത്രം
ഇതിനോടകം ഒരുപാട് അവാർഡുകളും സമ്മാനങ്ങളും ഈ കൊച്ചു മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്. അങ്കമാലി മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിൽ ഹൈസ്കൂൾ, സെക്കൻഡറി വിഭാഗം കുട്ടികളുടെ കൂടെ മത്സരിക്കാൻ പ്രത്യേക അനുമതി ലഭിക്കുകയും അതിന് സമ്മാനം നേടുകയും ചെയ്തിരുന്നു. സിപിഐഎംൻ്റെ തൃക്കാക്കര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ബാലസംഘം ചിത്ര രചന മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരിക്കുന്നു. അതിൻ്റെ മൊമെൻ്റോയും സർട്ടിഫിക്കറ്റും മന്ത്രി പി രാജീവിൽ നിന്നാണ് ഏറ്റുവാങ്ങിയത്. കൊച്ചിൻ ഷിപ്പ്‍യാർഡ് നടത്തിയ മത്സരത്തിലും ഒന്നാസ്ഥാനം ലഭിച്ചിരുന്നു. കേരളത്തിൻ്റെ പല ജില്ലയിൽ നിന്നുമുള്ള സ്കൂളുകളിൽ നിന്ന് ഈ മത്സരത്തിൽ പങ്കെടുക്കാൻ ഒത്തിരി വിദ്യാർത്ഥികൾ എത്തിയിരുന്നു. അവരിൽ നിന്നുമാണ് ആവണിയ്ക്ക് ഒന്നാംസ്ഥാനം ലഭിച്ചത്. ഇവ കൂടാതെ മണികർണിക അവാർഡ് ലഭിച്ച് നാഷണൽ ലെവലിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അങ്ങനെ ഒരുപാട് അവാർഡുകളാണ് ഈ ചെറുപ്രായത്തിൽ തന്നെ ഈ കൊച്ചു മിടുക്കി സ്വന്തമാക്കിയട്ടുള്ളത്. ആവണിയുടെ നാട്ടിലെ വായശാലയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘടന ദിവസം നടത്തിയ ചിത്രപ്രദർശനത്തിന് ആവണിയുടെ ചിത്രങ്ങൾ പ്രദർശനത്തിന് വെച്ചിരുന്നു. ആവണിയുടെ കഴിവ് തിരിച്ചറിഞ്ഞ് എന്നും പിന്തുണ നൽകികൊണ്ട് സ്കൂളിലെ അധ്യാപകർ ആവണിയുടെ കൂടെ തന്നെ ഉണ്ട്. ഡി. പോൾ ഇ. എം. എച്ച്. എസിലെ 5-ാം ക്ലാസ് വിദ്യാർത്ഥിയാണ് ആവണി. ആവണിയേയും ചേർത്ത് 5 പേർ അടങ്ങുന്നതാണ് ആവണിയുടെ കുടുംബം. അച്ഛൻ - അനിൽ കെ ർ, അമ്മ - ദീപ, സഹോദരൻ - അത്യുത്ജ്യോത്, അമ്മാമ്മ - ഭാർഗവി.