ആദ്യം പോർക്ക് (1 - kg) കഴുകി വൃത്തിയാക്കി ആവശ്യത്തിന് ഉപ്പും, മഞ്ഞൾ പൊടിയും, മുളക് പൊടിയും ചേർത്ത് വേവിക്കുക. പോർക്ക് ഫ്രൈ ഉണ്ടാക്കാൻ പോകുന്ന പാത്രം അടുപ്പത്തു വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് പെരുംജീരകം (1- ടീസ്പൂൺ), കറിവേപ്പില, ചുവന്ന മുളക് - (5 എണ്ണം), തേങ്ങ കൊത്ത് ഇട്ട് നന്നായി വഴറ്റുക. ശേഷം സവാള - (3 എണ്ണം നീളത്തിൽ അരിഞ്ഞത്), പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റി എടുക്കുക. ഇനി മല്ലിപൊടി - (1 ടീസ്പൂൺ), കാശ്മീരി മുളക് പൊടി - (1 ടീസ്പൂൺ), മഞ്ഞൾ പൊടി - (1 ടീസ്പൂൺ), കുരുമുളക് പൊടി - (1 ടീസ്പൂൺ) ഇവയിട്ട് വഴറ്റി, വേവിച്ചു വെച്ച പോർക്ക് ഇട്ട് വഴറ്റി എടുക്കുക. പോർക്ക് ഫ്രൈ റെഡി ആയി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
July 17, 2025 4:47 PM IST