TRENDING:

ആദ്യ മത്സരത്തിൽ തന്നെ വിജയകിരീടം; എം.ജി കലോത്സവത്തിൽ നങ്ങ്യാർകൂത്തിൽ ഒന്നാമതായി ആരതി സജീവ്

Last Updated:

മൂഴിക്കുളം നേപഥ്യയിൽ ഗുരു മാർഗി മധു ചാക്യാരുടെയും ഡോ. ഇന്ദു ജിയുടെയും കീഴിൽ പത്തു വർഷമായി പരിശീലിക്കുന്ന ആരതി, തൻ്റെ ആദ്യ മത്സര വേദിയിൽ തന്നെ നരസിംഹാവതാരത്തിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ നങ്ങ്യാർകൂത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആരതി സജീവ്. നങ്ങ്യാർകൂത്ത് പരിപാടികൾ ചെയ്യാറുണ്ടെങ്കിലും നങ്ങ്യാർകൂത്തിന് ആദ്യമായാണ് ആരതി മത്സരിക്കുന്നത്. ആദ്യത്തെ മത്സര വേദിയിൽ എത്തിയപ്പോൾ തന്നെ വിജയകിരീടവുമായാണ് ആരതി വേദിയിൽ നിന്നുമിറങ്ങിയത്. എറണാകുളം മഹാ രാജാസ് കോളേജ് സംഗീതവിഭാഗം ഒന്നാംവർഷ പി.ജി. വിദ്യാർഥിനിയാണ് ആരതി.
മത്സരവേദിയിൽ നരസിംഹാവതാരം അവതരിപ്പിച്ച് ആരതി സജീവ്.
മത്സരവേദിയിൽ നരസിംഹാവതാരം അവതരിപ്പിച്ച് ആരതി സജീവ്.
advertisement

മത്സരവേദിയിൽ നരസിംഹാവതാരം ചെയ്താണ് ഒന്നാമത് എത്തിയത്. വിഷ്ണുവിനെ തൻ്റെ മകനായിരിക്കുന്ന പ്രഹളാദൻ സ്തുതിയ്ക്കുന്ന വിവരം അറിഞ്ഞ് കുപിതനായി ഭഗവാനെ നിന്ദിക്കുകയും ഭഗവാൻ നരസിംഹമായി അവതരിച്ച് ഹിരണ്യകശിപുവിനെ മാറുപിളർന്ന് നിഗ്രഹിക്കുന്ന ഭാഗമാണ് മത്സരവേദിയിൽ ആരതി അവതരിപ്പിച്ചത്. ഗുരു മാർഗി മധു ചാക്യാരുടെയും ഡോ. ഇന്ദു ജി യുടെയും കീഴിൽ മൂഴിക്കുളം നേപഥ്യയിൽ പത്തു വർഷമായി കൂടിയാട്ടം അഭ്യസിക്കുകയാണ് ആരതി. എളവൂർ കുന്നപ്പിള്ളിശ്ശേരി അന്നമശ്ശേരി വീട്ടിൽ സജീവിൻ്റെയും ലൈജിയുടെയും മകളാണ്. സഹോദരൻ ആദർശ്, മിഴാവ് കലാകാരനാണ്. ആരതി ഇന്ത്യയ്ക്കകത്തും പുറത്ത് ദുബായ്, ഇസ്രയേൽ എന്നിവിടങ്ങളിലും പരിപാടികൾ ചെയ്തിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
ആദ്യ മത്സരത്തിൽ തന്നെ വിജയകിരീടം; എം.ജി കലോത്സവത്തിൽ നങ്ങ്യാർകൂത്തിൽ ഒന്നാമതായി ആരതി സജീവ്
Open in App
Home
Video
Impact Shorts
Web Stories