TRENDING:

തലയോട്ടി പൊട്ടിയത് മരണകാരണം; കീഴ്ത്താടിക്കും പൊട്ടല്‍; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Last Updated:

സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. തലയോട്ടി പൊട്ടിയതാണ് കുഞ്ഞിന്റെ മരണത്തിന് മുഖ്യ കാരണമെന്നാണ് കണ്ടെത്തൽ. കീഴ്ത്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ പീഡിപ്പിച്ചെന്ന് കരുതുന്നയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.
advertisement

അതേസമയം, കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ അമ്മ തൊട്ടില്‍ അടക്കം സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. കുട്ടികളെ വേണ്ടാത്തവര്‍ ഇത്തരം ക്രൂരതകള്‍ ചെയ്യരുതെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു.

ഇന്ന് രാവിലെ അഞ്ചുമണിയോടെ പ്രസവിച്ച യുവതി, കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. കൃത്യം നടത്തിയത് യുവതി ഒറ്റയ്ക്കാണ്. മാതാപിതാക്കള്‍ക്ക് യുവതി ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പൊലീസിന് നല്‍കിയ മൊഴി. യുവതിയെ പീഡിപ്പിച്ചെന്ന് കരുതുന്ന ആളെ തിരിച്ചറിഞ്ഞെന്നും ഇയാള്‍ നിരീക്ഷണത്തിലാണെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കവറിലാക്കി സമീപത്തെ മാലിന്യക്കൂമ്പാരത്തിലേക്കാണ് യുവതി കുഞ്ഞിനെ എറിഞ്ഞത്. എന്നാല്‍ ഉന്നം തെറ്റി നടുറോഡിലേക്ക് വീഴുകയായിരുന്നു. പൊലീസ് പരിശോധനയില്‍ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. യുവതി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തലയോട്ടി പൊട്ടിയത് മരണകാരണം; കീഴ്ത്താടിക്കും പൊട്ടല്‍; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Open in App
Home
Video
Impact Shorts
Web Stories