ജീവിതകാലമത്രയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രചോദനാത്മക സാംസ്കാരിക പ്രവർത്തനം നടത്തിയ സാനു മാഷ്, ജീവിതാവസാനം വരെ മഹാരാജാസ് കോളേജിനെ ഒരു വികാരമായി നെഞ്ചേറ്റുകയും പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കോളേജിൻ്റെ സംരക്ഷകനായി രംഗത്തു വരികയും ചെയ്ത വ്യക്തിത്വമായിരുന്നു. എം.കെ. സാനുവിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ടാണ് മഹാരാജാസ് കോളേജ് പ്രഭാഷണ പരമ്പര ആരംഭിച്ചത്.
കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ജി.എൻ. പ്രകാശ് അധ്യക്ഷനായ ചടങ്ങിൽ ഗവേണിംഗ് ബോഡി ചെയർമാൻ ഡോ. കെ.എൻ. കൃഷ്‌ണകുമാർ ആമുഖ പ്രഭാഷണം നടത്തി. ഗവേണിംഗ് ബോഡി അംഗം ഡോ. എം.എസ്. മുരളി, സാനു മാഷിൻ്റ മകൻ എം.എസ്. രഞ്ജിത്ത്, കോളേജ് അലുമിനി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ടി.വി. സുജ, പിടിഎ വൈസ് പ്രസിഡൻ്റ് എൻ.വി. വാസു, കോളേജ് യൂണിയൻ ചെയർപേഴ്സൺ മുഹമ്മദ് അഫ്രീദ്, ഐ ക്യു എ സി കോഡിനേറ്റർ ഡോ. പി.കെ. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
advertisement
