കുഴിപ്പള്ളം ഗാർഡനിൽ രണ്ടായിരത്തിലധികം ചെടികളും മരങ്ങളും പരിപാലിക്കുന്നുണ്ട് .കൂടാതെ ധാരാളം ഔഷധസസ്യങ്ങളും അലങ്കാര ചെടികളും ഇവിടെ ഉണ്ട് . ഈ നഴ്സറിയിയുടെ ആകർഷണീയമായ ഹൈലൈറ്റുകളിൽ ഒന്നാണ് ഇവിടുത്തെ മനോഹരമായ ഭൂപ്രകൃതിയും വിശാലമായ പച്ചപ്പുകളും, കൂടാതെ ജലസസ്യങ്ങൾക്കായുള്ള ഒരു കൃത്രിമ തടാകവും. ഇവയെല്ലാം ഈ സ്ഥാപനത്തെ മറ്റ് നഴ്സറികളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. വാണിജ്യപരമായ മൂല്യത്തിന് പുറമേ, സമീപ പ്രദേശങ്ങളിലെ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊടുത്തുകൊണ്ടും കുഴിപ്പള്ളം ഒരു മാതൃകയാവുകയാണ് . മാതൃകാ പരമായ പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ സമൂഹങ്ങളുടെ വളർച്ചയെ എങ്ങനെ സഹായിക്കാമെന്നുള്ള ഉദാഹരണം കൂടിയാണ് കുഴിപ്പള്ളം .
advertisement
കുഴിപ്പള്ളം ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് സെന്റർ നഗരത്തിലെ ഒരു വാണിജ്യവിനോദസഞ്ചാര കേന്ദ്രം മാത്രമല്ല ഇന്ന്, മറിച്ച് സമീപ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഒരു തൊഴിൽ കേന്ദ്രം കൂടിയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഗ്രാമീണ സമൂഹത്തെ അവരുടെ സാമൂഹികവും സാമ്പത്തികവും പുരോഗതിനേടാൻ സഹായിക്കുന്ന ഒരു ഉത്തമ മാതൃക.