TRENDING:

പാറക്കടവ് ബ്ലോക്കിൽ ‘ഓർമ്മിക്കാൻ ഒരോണം 2025’ വിപണനമേള നാളെ സമാപിക്കും

Last Updated:

മേളയിൽ വിവിധ വിഭാഗങ്ങളുടെ സംഗമങ്ങളും, തദ്ദേശീയരായ സ്ത്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ, പരമ്പരാഗത കൈത്തൊഴിൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൻ്റെ ഓണം വിപണന പ്രദർശനമേള 'ഓർമ്മിക്കാൻ ഒരോണം 2025' പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നീളുന്ന മേളയിൽ വിവിധ വിഭാഗങ്ങളുടെ സംഗമങ്ങളും, തദ്ദേശീയരായ സ്ത്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ, പരമ്പരാഗത കൈത്തൊഴിൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന ഹരിത കർമ്മ സേനാ സംഗമത്തിൽ ബ്ലോക്ക് പരിധിയിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിച്ചു. എല്ലാദിവസവും വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. ശ്രീപാർവതി മാമ്പ്ര സംഘം അവതരിപ്പിച്ച കൈകൊട്ടിക്കളിയും, ശ്രീമതി അനുപമ മേനോൻ അവതരിപ്പിച്ച മോഹിനിയാട്ടവും, എറണാകുളം ഗവൺമെൻ്റ് ലോ കോളേജിലെ അരങ്ങ് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച മ്യൂസിക് ഷോയും അരങ്ങേറി. വരും ദിവസങ്ങളിൽ വിവിധ വിഭാഗങ്ങളുടെ സംഗമങ്ങളും കലാസാംസ്കാരിക പരിപാടികളും അരങ്ങേറും.
ഓർമ്മിക്കാൻ ഒരോണം 2025 പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു.
ഓർമ്മിക്കാൻ ഒരോണം 2025 പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു.
advertisement

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. വി. പ്രദീഷ് അധ്യക്ഷനായി. മുഖ്യാതിഥിയായി അൻവർ സാദത്ത് എംഎൽഎ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ എസ്. വി. ജയദേവൻ, റോസി ജോഷി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് താരാ സജീവ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി. എം. വർഗീസ്, അഡ്വ. ടി എ ഷബീറലി, ആനി കുഞ്ഞുമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിലീപ് കപ്രശ്ശേരി, സി കെ കാസിം, വി ടി സലീഷ്, ഷെറൂബി സെലസ്റ്റിന, അമ്പിളി ഗോപി, റൈജി സിജോ, അമ്പിളി അശോകൻ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം എൻ എസ് അർച്ചന, സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമാരായ പി ജെ ജോണി, ജോസ് പി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് ഹെഡ് അക്കൗണ്ടൻ്റ് പ്രവീൺ ലാൽ എന്നിവർ പ്രസംഗിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
പാറക്കടവ് ബ്ലോക്കിൽ ‘ഓർമ്മിക്കാൻ ഒരോണം 2025’ വിപണനമേള നാളെ സമാപിക്കും
Open in App
Home
Video
Impact Shorts
Web Stories