TRENDING:

ആർദ്ര കേരളം പുരസ്കാരം 2023-24: മികച്ച ബ്ലോക്ക് പഞ്ചായത്തായി പള്ളുരുത്തി

Last Updated:

ബജറ്റിൽ ഒരു കോടിയോളം രൂപയാണ് പള്ളുരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിലെ വിവിധ സേവനങ്ങൾക്കായി മാറ്റി വെച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്തായി പള്ളുരുത്തി  തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന തലത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്തായി പള്ളുരുത്തി
സംസ്ഥാന തലത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്തായി പള്ളുരുത്തി
advertisement

കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി വിവിധ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ നടപ്പിലാക്കി വരുന്നത്. ബജറ്റിൽ ഒരു കോടിയോളം രൂപയാണ് പള്ളുരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിലെ വിവിധ സേവനങ്ങൾക്കായി മാറ്റി വെച്ചത്. ദൈനംദിന സേവനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനു പുറമെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി സെൻ്റർ, അത്യാധുനിക ലബോറട്ടറി, എക്സറേ സംവിധാനം, 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം, കിടത്തി ചികിത്സ, സൗജന്യ മരുന്നു വിതരണം, സെക്കണ്ടറി പാലിയേറ്റീവ് പരിചരണം, ശുചിത്വം, തുടങ്ങിയ വിവിധ പദ്ധതികളാണ് നടപ്പിലാക്കിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
ആർദ്ര കേരളം പുരസ്കാരം 2023-24: മികച്ച ബ്ലോക്ക് പഞ്ചായത്തായി പള്ളുരുത്തി
Open in App
Home
Video
Impact Shorts
Web Stories