TRENDING:

കൊച്ചി അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ ഫിസിയോതെറാപ്പി സെൻ്റർ പ്രവർത്തനം തുടങ്ങി

Last Updated:

"ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നവീന ഇടപെടലുകളുടെ ഭാഗമായാണ് ഫിസിയോതെറാപ്പി സെൻ്റർ ആരംഭിച്ചത്".

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആരോഗ്യസൗകര്യ വികസനത്തിൻ്റെ ഭാഗമായി അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ ഫിസിയോതെറാപ്പി സെൻ്റർ പ്രവർത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി യു ജോമോൻ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ ഫിസിയോതെറാപ്പി സെൻ്റർ ആരംഭിക്കുന്ന രണ്ടാമത്തെ പഞ്ചായത്താണ് അയ്യമ്പുഴ.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി യു ജോമോൻ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി യു ജോമോൻ ഉദ്ഘാടനം നിർവഹിച്ചു.
advertisement

പഞ്ചായത്തിലെ മുതിർന്ന പൗരന്മാർക്കും ചികിത്സ തേടുന്നവർക്കുമെല്ലാം ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്. ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നവീന ഇടപെടലുകളുടെ ഭാഗമായാണ് ഫിസിയോതെറാപ്പി സെൻ്റർ ആരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി യു ജോമോൻ പറഞ്ഞു. വൈസ് പ്രസിഡൻ്റ് റിജി ഫ്രാൻസിസ് അധ്യക്ഷയായ ചടങ്ങിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു കാവുങ്ങ, സ്ഥിരം സമിതി അധ്യക്ഷരായ ടിജോ ജോസഫ്, ടി.ആർ. മുരളി, റെജി വർഗീസ്, പഞ്ചായത്ത് മെമ്പർമാരായ ബിൽസി പി. ബിജു, എം.എം. ഷൈജു, വിജയശ്രീ സഹദേവൻ, ശ്രുതി സന്തോഷ്‌, ജാൻസി ജോണി, ഡോക്ടർ മാത്യുസ് നമ്പേലി, മെഡിക്കൽ ഓഫീസർ ഡോ. ടീന ജോർജ്, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രിൻസ് ജോൺ എന്നിവർ പങ്കെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
കൊച്ചി അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ ഫിസിയോതെറാപ്പി സെൻ്റർ പ്രവർത്തനം തുടങ്ങി
Open in App
Home
Video
Impact Shorts
Web Stories