ലോക്ക്ഡൗണിനിടെ ഒന്ന് ചുറ്റിക്കറങ്ങാൻ റോഡിലിറങ്ങിയ യുവാവ് എറണാകുളം കങ്ങരപ്പടി ജംഗ്ഷനില്‍ വെച്ചാണ് തൃക്കാക്കര പൊലീസ് സംഘത്തിന് മുന്നില്‍പ്പെട്ടത്. പൊലീസുകാര്‍ പിടികൂടിയപ്പോള്‍ തന്നെ താന്‍ ചെയ്തത് തെറ്റാണെന്ന് യുവാവ് സമ്മതിച്ചു. ഇതോടെ ചെയ്ത തെറ്റ് തിരിച്ചറിയാനും അത് മറ്റുള്ളവര്‍ ആവര്‍ത്തിക്കാതിരിക്കാനും ബോധവൽക്കരണം നടത്താനായിരുന്നു പൊലീസ് യുവാവിന് നൽകിയ ശിക്ഷ.
You may also like:നിർദേശങ്ങൾ ലംഘിച്ച് റോഡിൽ സാഹസികത; യുവാവിനെ ലോക്ക്ഡൗൺ ചെയ്ത് നാട്ടുകാരും പൊലീസും [PHOTO]ശ്വാസം കിട്ടാതെ പിടയുന്ന മകനെ കണ്ട പിതാവിന് ഹൃദയാഘാതം; നിമിഷങ്ങൾക്കുള്ളിൽ ഒരുവീട്ടിൽ രണ്ട് മരണം [NEWS]വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്നുമുതൽ കർശന വാഹന പരിശോധനയുമായി പോലീസ് [NEWS]
advertisement
25 പേരെ എങ്കിലും ഫോണിലൂടെ വിളിച്ച് ബോധവത്കരണം നല്‍കിയാലേ കേസെടുക്കാതെ തിരികെ വിടൂ എന്ന് പൊലീസ് പറഞ്ഞതോടെ യുവാവ് ഫോൺ വിളി ആരംഭിച്ചു. പൊലീസിന്റെ നിര്‍ദേശം പോലെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വീട്ടുകാരെയും വിളിച്ച് ബോധവത്കരണം നടത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ജനമൈത്രി പൊലീസിന്റെ മാതൃകാശിക്ഷാ നടപടി സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്.