ജനുവരി 5നാണ് സംഭവം. പാസ്പോർട്ടിന് അപേക്ഷിച്ച പള്ളുരുത്തി സ്വദേശിയായ യുവതിയുടെ വെരിഫിക്കേഷനായി വീട്ടിലെത്തുന്നതിന് പകരം തന്നെ വന്നു കാണാൻ വിജേഷ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് തോപ്പുംപടി പാലത്തിനടുത്തുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റ് അവന്യൂവിന് അടുത്തേക്ക് എത്താൻ ആവശ്യപ്പെട്ടു.
ഇവിടെ എത്തിയ യുവതിയോട് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലേക്ക് കയറാൻ നിർദേശിച്ചു. പിന്നാലെ കാറിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. യുവതി പിറ്റേന്ന് തന്നെ പോലീസിൽ പരാതി നൽകി. തുടർന്ന് ഹാർബർ പോലീസ് വിജേഷിനെതിരെ കേസെടുത്തു.
advertisement
സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന വിധത്തിൽ പെരുമാറിയതിന് സിപിഒയെ സസ്പെൻഡ് ചെയ്തെന്ന് പോലീസ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. വിജേഷിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുമെന്നും ഇതിനു ശേഷമായിരിക്കും തുടർ നടപടികളെന്നും പോലീസ് അറിയിച്ചു.
Summary: A police officer has been suspended for behaving inappropriately with a young woman who was summoned under the pretext of passport verification. CPO Vijesh of the Palluruthy Police Station was placed under suspension pending investigation. The action follows a case registered by the Harbor Police. The incident occurred on January 5.
Kochi Police, Passport Verification, Suspension, CPO Vijesh, Misconduct, Palluruthy, കേരള പോലീസ്, പാസ്പോർട്ട് വെരിഫിക്കേഷൻ, സസ്പെൻഷൻ, സിപിഒ, യുവതിയോട് മോശമായി പെരുമാറി, പള്ളുരുത്തി
