TRENDING:

പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറക്കുളത്തിൽ മരിച്ചനിലയിൽ കണ്ടേത്തിയ സംഭവം; കൊറിയൻ ആൺസുഹൃത്തിന്റെ മരണത്തിൽ മനംനൊന്തെന്ന് കത്ത്

Last Updated:

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ചെന്ന വിവരം ലഭിച്ചെന്നും ഇതിന്റെ വിഷമം സഹിക്കാൻ കഴിയുന്നില്ലെന്നുമാണ് കത്തിലുള്ളത്

advertisement
കൊച്ചി: പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനാറുകാരിയുടേതെന്നു കരുതുന്ന കുറിപ്പ് കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ചെന്ന വിവരം ലഭിച്ചെന്നും ഇതിന്റെ വിഷമം സഹിക്കാൻ കഴിയുന്നില്ലെന്നുമാണ് കത്തിലുള്ളത്. എന്നാൽ പെൺകുട്ടിയുടെ ഫോൺ കൂടി പരിശോധിച്ചാലേ എന്താണു നടന്നതെന്നറിയാൻ കഴിയൂ എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ‌ കണ്ടെത്തിയ പാറക്കുളം
പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ‌ കണ്ടെത്തിയ പാറക്കുളം
advertisement

നാലു പേജുള്ള കുറിപ്പ് ലഭിച്ച കാര്യം ചോറ്റാനിക്കര പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലാണ് കൊറിയൻ ആൺ സുഹൃത്തിന്റെ മരണത്തെക്കുറിച്ചുള്ള വിവരമുള്ളത്. ഇതിൽ മനംനൊന്ത് ജീവനൊടുക്കുന്നു എന്നു പറയുന്നുണ്ടെങ്കിലും ഫോൺ പരിശോധിച്ച ശേഷം തീർപ്പിലെത്താമെന്ന നിലപാടിലാണ് പൊലീസ്. ഫോൺ ലോക്ക് ആയതിനാൽ ഇത് തുറക്കേണ്ടതുണ്ട്. ഇതിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

സ്കൂളിലേക്ക് പോകാൻ രാവിലെ 7.45 ഓടെ വീട്ടില്‍ നിന്നിറങ്ങിയ തിരുവാണിയൂർ കക്കാട് കരയിൽ താമസിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് കുറച്ചു സമയത്തിനു ശേഷം വീടിനടുത്തു പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോറ്റാനിക്കര ഗവ. വിഎച്ച്എസിലെ വിദ്യാർത്ഥിനിയാണ്. കുട്ടിയുടെ ബാഗും പുസ്തകങ്ങളും ലഞ്ച് ബോക്സും കരയിൽ വച്ച നിലയിയിലായിരുന്നു. ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഈ പാറമടയ്ക്ക് ഏകദേശം 400 അടിയോളം ആഴമുണ്ട്. കിണർനിർമാണ തൊഴിലാളിയായ പിതാവിന്റെയും മാതാവിന്റെയും ഏക മകളാണ് മരിച്ച വിദ്യാർത്ഥിനി.

advertisement

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A note, believed to be written by the 16-year-old girl found dead in a quarry pond, has been recovered. The note states that she was unable to bear the grief of hearing that a Korean friend she met through Instagram had died in an accident. However, police sources stated that a thorough examination of the girl's phone is necessary to determine the exact sequence of events.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറക്കുളത്തിൽ മരിച്ചനിലയിൽ കണ്ടേത്തിയ സംഭവം; കൊറിയൻ ആൺസുഹൃത്തിന്റെ മരണത്തിൽ മനംനൊന്തെന്ന് കത്ത്
Advertisement
Open in App
Home
Video
Impact Shorts
Web Stories