TRENDING:

കൊടി സുനി ജയിലിൽ നിന്ന് ഖത്തറിലേക്ക് നിരന്തരം ഫോൺ വിളിച്ചെന്ന് രേഖകൾ

Last Updated:

മെയ് 18ന് പതിനെട്ട് തവണയാണ് ഖത്തറിലേക്ക് വിളിച്ചതെന്നും രേഖകൾ വ്യക്തമാക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കൊടി സുനി  നിരന്തരം ഫോൺ വിളിച്ചതിന്റെ രേഖകൾ പുറത്ത്. ഖത്തറിലേക്കായിരുന്നു വിളിച്ചത്.
advertisement

കൊടി സുനി ജയിലിൽ നിന്ന്  9207073125 എന്ന നമ്പറിൽ നിന്ന് മെയ് 18ന് പതിനെട്ട് തവണയാണ് ഖത്തറിലേക്ക് വിളിച്ചതെന്നും രേഖകൾ വ്യക്തമാക്കുന്നു. ഖത്തറിലുള്ള മലയാളി ഹാരിസ് എന്നയാളുടെ ഫോണിലേക്കാണ് കൊടിസുനി വിളിച്ചത്. മെയ് 23നാണ് കൊടി സുനി ഖത്തറിലെ വ്യാപാരി മജീദ് കൊഴിശേരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

also read: മൂന്നു വയസുകാരി ഷെറിന്റെ കൊലപാതകം; വളര്‍ത്തച്ഛന് ജീവപര്യന്തം

അതേ സമയം കൊടി സുനിയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ മജീദ് കൊഴിശേരിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കാൻ ഇടപെടുമെന്ന് കൊടുവള്ളി മുസ്ലിം ലീഗ് നേതാവ് അബ്ദുൽ മജീദ് വ്യക്തമാക്കി.

advertisement

കൊടി സുനിയുടെ കീഴിലുള്ള ഖത്തറിലെ കള്ളക്കടത്ത് സംഘത്തിൽ നിന്നും സ്വർണം വാങ്ങാൻ ഭീഷണിപ്പെടുത്തുന്നുവെന്നാണ് വ്യാപാരിയുടെ പരാതി. ജയിലിൽ നിന്ന് കൊടി സുനി ടെലിഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ ഇന്നലെ ന്യൂസ് 18 പുറത്തുവിട്ടിരുന്നു. വിളിച്ചതിന്റെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഡി.ജി.പിക്ക് പരാതി നൽകാനാണ് മജീദിന്റെ തീരുമാനം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊടി സുനി ജയിലിൽ നിന്ന് ഖത്തറിലേക്ക് നിരന്തരം ഫോൺ വിളിച്ചെന്ന് രേഖകൾ