'ബിജെപിയെ മടയില്‍ പോയി പരാജയപ്പെടുതേണ്ടതിന് പകരം താമര ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥി പോലുമില്ലാത്തിടത്താണ് രാഹുല്‍ മത്സരിക്കുന്നത്. വടകരയില്‍ ആദ്യം പരിഗണിച്ചത് ടി സിദ്ദിഖിനെയാണ്, എന്നാല്‍ ആര്‍എസ്എസ് നിര്‍ദേശത്തെ തുടര്‍ന്നാണ് സിദ്ദിഖിനെ മാറ്റിയതെന്നും' കോടിയേരി ആരോപിച്ചു. എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സ്ഥാനാര്‍ഥിയാണെന്ന് രാഹുലെന്നും കോടിയേരി പറഞ്ഞു.
Also Read: രാഹുൽഗാന്ധി വരുമോ ഇല്ലയോ ? ഇന്നറിയാം
ന്യൂനപക്ഷ ധ്രുവീകരണമുണ്ടാക്കി ഇടതുപക്ഷത്തെ തകര്‍ക്കാന്‍ യുഡിഎഫ് ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. 'യുഡിഎഫില്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമുണ്ട്. ഈ മുന്നണിയില്‍ മത്സരിക്കാനാണ് രാഹുല്‍ വരുന്നത്. അങ്ങിനെയെങ്കില്‍ രാഹുലിനെ തോല്‍പിച്ച നാടാണേന്ന ഖ്യാതി കേരളത്തിനുണ്ടാവും' കോടിയേരി പറഞ്ഞു.
advertisement
ഇടതുപക്ഷത്തെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസും ആര്‍എസ്എസും ഒരുമിക്കുന്നത്. 1991 ലെ കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവാണ് മുല്ലപ്പള്ളിയെന്നും കോടിയേരി ആരോപിച്ചു. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജനെ യുഡിഎഫ് വ്യക്തിഹത്യ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കേസില്‍ പ്രതിയായാല്‍ കൊലയാളിയാകില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.