TRENDING:

അമിത് ഷായെ പേടിയില്ല; എന്‍.എസ്.എസ് നിലപാട് പുനഃപരിശോധിക്കണം; കോടിയേരി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് നിലപാടിനെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാവണം എന്‍.എസ്.എസ് പ്രവര്‍ത്തിക്കേണ്ടത്. സംഘടനയുടെ ഇപ്പോഴത്തെ നിലപാട് മുന്‍കാലങ്ങളില്‍ സ്വീകരിച്ചതില്‍ നിന്നും വ്യതിചലിക്കുന്നതാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
advertisement

വിശ്വാസത്തിലധിഷ്ഠിതമായ വികാരത്തിനല്ല എന്‍.എസ്.എസ് മുന്‍ഗണന കൊടുക്കേണ്ടത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരായ നിലപാട് പരിശോധിക്കണം. ആര്‍.എസ്.എസുമായി ഏതെങ്കിലും തരത്തില്‍ എന്‍.എസ്.എസ് ബന്ധം സ്ഥാപിക്കുമെന്ന്. കരുതുന്നില്ല. അങ്ങനെ വന്നാല്‍ അത് ധൃതരാഷ്ട്രാലിംഗനമായേ അവസാനിക്കൂ. എന്‍.എസ്.എസ് ശാഖകളെ ആര്‍.എസ്.എസ് വിഴുങ്ങും. അതാണല്ലോ എസ്.എന്‍.ഡി.പിക്കുണ്ടായ അനുഭവമെന്നും കോടിയേരി പറഞ്ഞു.

സര്‍ക്കാരിനെ താഴെയിടുമെന്ന് ബിജെപി ഭീഷണി വിലപ്പോവില്ല. അമിത് ഷായെ സി.പി.എമ്മിന് പേടിയില്ല. അമിത് ഷായുടെ കാരുണ്യത്തില്‍ വന്ന സര്‍ക്കാരല്ല കേരളത്തിലേത്. അതുകൊണ്ട് തന്നെ അമിത് ഷായുടെ മുന്നറിയിപ്പിനെ കാര്യമാക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമിത് ഷായെ പേടിയില്ല; എന്‍.എസ്.എസ് നിലപാട് പുനഃപരിശോധിക്കണം; കോടിയേരി