വെള്ളിയാഴ്ച കൊല്ലം ബിഷപ്പ് കത്തലാനി സെൻ്ററിൽ നടക്കുന്ന അവാർഡ്‌ദാന ചടങ്ങ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പുരസ്കാരം ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾക്ക് കൈമാറും. 1937 മുതൽ 1978 വരെ 41 വർഷം കൊല്ലം ബിഷപ്പായിരുന്നു ജെറോം മരിയ ഫെണാണ്ടസ്. സഭയെ ആധുനിക കാലഘട്ടത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ മുഖ്യ പുരോഹിതനായിരുന്നു ജെറോം മരിയ ഫെണാണ്ടസ്. മുപ്പത്തിയാറമത്തെ വയസ്സിൽ കൊല്ലത്തെ ബിഷപ്പായി സ്ഥാനമേറ്റു. അന്നദ്ദേഹം ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായിരുന്നു. അദ്ദേഹത്തിൻ്റെ ശ്രമഫലമായി നിരവധി സ്ഥാപനങ്ങൾക്ക് തുടക്കമിട്ടു. ഫാത്തിമ മാതാ നാഷണൽ കോളേജ്, കർമ്മല റാണി ട്രയിനിങ്ങ് കോളേജ്, കൊട്ടിയം ഭാരത് മാതാ ഐ.ടീ.ഐ., ജ്യോതി നികേതൻസ് വുമൺസ് കോളേജ്, ബെൻസിജർ ആശുപത്രി, നഴ്സിംഗ് കോളേജ് എന്നിവ അവയിൽ ചിലതാണ്. 1992 ഫെബ്രുവരി 27ന് അദ്ദേഹം അന്തരിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
February 26, 2025 12:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kollam/
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് മരണാന്തര ബഹുമതിയായി ബിഷപ്പ് ജെറോം ഗുഡ് സമരിറ്റൻ പുരസ്കാരം