TRENDING:

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് മൂന്നാം വർഷത്തിലേക്ക്

Last Updated:

കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ചടയമംഗലം ബ്ലോക്കിൽ കർഷകർ ചേർന്ന് രൂപീകരിച്ച കർഷക ഉത്പാദക കമ്പനിയാണ് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് മൂന്നാം വർഷത്തിലേക്ക്. കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ചടയമംഗലം ബ്ലോക്കിൽ കർഷകർ ചേർന്ന് രൂപീകരിച്ച കർഷക ഉത്പാദക കമ്പനിയാണ് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി. ഡിസംബർ രണ്ടിന് കടയ്ക്കൽ നടക്കുന്ന വാർഷിക പരിപാടിയിൽ  മികച്ചയിനം തൈകൾ ഉൽപാദിപ്പിച്ച്  വിപണനം ചെയ്യുന്ന ഹരിതം പ്ലാൻ്റ് നഴ്സറി ഗാർഡൻ ഉത്ഘാടനം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവഹിക്കും. ഡോ. വി അരുണാചലം, ഡോ. സി ബി ജോസഫ് എന്നിവർ മുഖ്യാതിഥികളാവും.
K F P C
K F P C
advertisement

കെ എഫ് പി സി അഗ്രി ബസ്സാർ, പ്രകൃതി എക്കോ ഷോപ്പ്, കെ എഫ് പി സി ലേബർ ബാങ്ക്, ഹണി പാർലർ, അഗ്രി ഡിജിറ്റൽ സേവന കേന്ദ്രം, ലേബർ കോൺട്രാക്ട് സ്കീം, കാർഷിക പരിശീലന കേന്ദ്രം, എന്നി പദ്ധതികളുടെ ഉത്ഘാടനം അഡ്വ. ആർ രാജേന്ദ്രൻ [ചെയർമാൻ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്] അഡ്വ. ജി ലാലു (ഡയറക്ടർ കേരള ബാങ്ക്) രാഖിമോൾ (നബാർഡ് ഡി ഡി എം കൊല്ലം) കെ മധു (പ്രസിഡൻ്റ് കുമ്മിൾ ഗ്രാമപഞ്ചായത്ത്) മടത്തറ അനിൽ (പ്രസിഡൻ്റ് ചിതറ ഗ്രാമപഞ്ചായത്ത്), കുമാരി സി അമൃത (പ്രസിഡൻ്റ് ഇട്ടിവ ഗ്രാമപഞ്ചായത്ത്), രാജേഷ് കുമാർ (പ്രിൻസിപ്പൽ കൃഷി ഓഫീസർ കൊല്ലം) ഡോ നടക്കൽ ശശി (ചെയർമാൻ KARD) എന്നിവർ നിർവഹിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kollam/
കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് മൂന്നാം വർഷത്തിലേക്ക്
Open in App
Home
Video
Impact Shorts
Web Stories