TRENDING:

കുളത്തൂപ്പുഴയിലെ ബാലകനേ ! പരശുരാമൻ പ്രതിഷ്ഠിച്ച അഞ്ച് അയ്യപ്പക്ഷേത്രങ്ങളിൽ ഒന്നായ ബാലശാസ്താ ക്ഷേത്രം

Last Updated:

ശ്രീ ധർമ്മശാസ്താവിനെ ബാലകൻ്റെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവം ക്ഷേത്രമാണിത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജാതിമത സങ്കല്പങ്ങൾക്കപ്പുറം എല്ലാ മനുഷ്യരും ഭക്തിയോടെ വരികയും മീനൂട്ട് നടത്തുകയും ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കുളത്തൂപ്പുഴ ശ്രീ ബാലശാസ്ത്ര ക്ഷേത്രം. മനുഷ്യഹത്യ എന്ന പാപത്തിന് പരിഹാരമായി പരശുരാമൻ തന്നെ പ്രതിഷ്ഠ നടത്തിയ അഞ്ച് അയ്യപ്പക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രമെന്നാണ് സങ്കല്പം. ക്ഷേത്രത്തിന് ചുറ്റും കിഴക്കൻ മലനിരകൾ കാണാം. ഇതിൻ്റെ ഒരു ഭാഗത്തുകൂടി കല്ലടയാർ ഒഴുകുന്നു. ശ്രീ ധർമ്മശാസ്താവിനെ ബാലകൻ്റെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവം ക്ഷേത്രമാണിത്. കുളത്തുപ്പുഴയാറ്റിലെ ക്ഷേത്രകടവിലുള്ള മത്സ്യങ്ങൾ 'തിരുമക്കളെന്നാണ്' അറിയപ്പെടുന്നത്. രോഗങ്ങൾ അകലുവാനായി മീനുകൾക്ക് ഊട്ട് നൽകുന്ന പതിവുണ്ട്. പ്രത്യേകിച്ചും, ത്വക്ക് രോഗങ്ങൾ തുടങ്ങിയ തീനങ്ങൾ മാറുന്നതിനായി ഇവിടുത്തെ മീനൂട്ട് പ്രസിദ്ധമാണ്. പണ്ട് രാസക്രീഡയിൽക്കൂടി വശീകരിക്കാൻ ശ്രമിച്ച ഒരു ജലകന്യകയെ ശാസ്താവ് മത്സ്യരൂപത്തിൽ കിടന്നുകൊള്ളാൻ അനുവദിച്ചതായിട്ടാണ് ഐതിഹ്യം.
News18
News18
advertisement

ബാലശാസ്ത്രവാണ് ഇവിടുത്തെ പ്രതിഷ്ഠ. ബാലനായി കുടികൊള്ളുന്ന ഭഗവാനൊപ്പം ഗർഭഗൃഹത്തിൽ ശിവൻ്റെ പ്രതിഷ്ഠയുമുണ്ട്. ഉപപ്രതിഷ്ഠകളായി നാലമ്പലത്തിനകത്ത് ഗണപതി, നാലമ്പലത്തിനു പുറത്ത് മാമ്പഴത്തറ ഭഗവതി, ഭൂതത്താൻ, നാഗരാജാവ്, നാഗരമ്മ, യക്ഷി, ഗന്ധർവ്വൻ എന്നീ ഉപദേവതകൾ. കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിൻ്റെ വലതു ഭാഗത്തായി സർപ്പക്കാവുമുണ്ട്.

സഞ്ചാരപ്രിയനായിരുന്ന ഒരു ആചാര്യ ശ്രേഷ്ഠൻ കുളിക്കാനായി ആറ്റിലിറങ്ങി. ഒപ്പം ഉള്ളവർ ഭക്ഷണം പാകംചെയ്യാനായി അടുപ്പ്കല്ല് സ്ഥാപിച്ചപ്പോൾ ഒരെണ്ണം എപ്പോഴും വലുതായി തന്നെ ഇരിക്കിന്നു. എത്ര മാറ്റി വെച്ചിട്ടും ശരിയാവുന്നില്ല. അങ്ങനെ അവർ ആ കല്ല് പൊട്ടിക്കുവാൻ തുടങ്ങി. ശക്തിയുള്ള ഇടിയിൽ കല്ല് എട്ടായി പിളർന്നു. ഇതിൽ നിന്നുണ്ടായ രക്തപ്രവാഹം കണ്ട് സംഘാഗംങ്ങൾ ബോധം കെട്ട് വീണു. വിവരം അറിഞ്ഞെത്തിയ ആചാര്യ ശ്രേഷ്ഠൻ ധ്യാനത്തിൽ ചിതറിത്തെറിച്ച കല്ലിലെ ദൈവസാന്നിധ്യം മനസ്സിലാക്കി. വിവരം അറിഞ്ഞ കൊട്ടാരക്കര രാജാവ് അമ്പലം പണിയുവാൻ വേണ്ട ധനം നൽകി. ചിതറിത്തെറിച്ച കഷ്ണങ്ങൾ പൂജ നടത്തി പ്രതിഷ്ഠിച്ചു. നാടിൻ്റെ ദേവനെ കണ്ടത്തിയ കോട്ടാത്തല കുടുംബത്തിന് പ്രതിഫലമായി 150 പറ നിലവും കരയും രാജാവ് നൽകി. രാജഭരണം അവസാനിച്ച്, തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ വന്നതോടുകൂടി ക്ഷേത്രം അവരുടെ കീഴിലായി.

advertisement

മീനൂട്ട്, നീരാജനം, പുഷ്പാഭിഷേകം, നെയ്യഭിഷേകം, പാൽപ്പായസം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അരവണ, അപ്പം, പായസം, രക്തപുഷ്പ്പാഞ്ജലി, അഷ്ടോത്തരാർച്ചന തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. അടിമസമർപ്പണമാണ് വഴിപാടുകളിൽ പ്രധാനം. ബാലാരിഷ്ടത മാറാൻ കുഞ്ഞുങ്ങളെ മാതാവോ പിതാവോ സോപാനത്തിൽ കമഴ്ത്തികിടത്തി സമർപ്പിക്കുന്നതാണ് ഇത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട് പാലോട് - മടത്തറ വഴിയും, കൊല്ലത്തു നിന്ന് കണ്ണനല്ലൂർ - ആയൂർ - അഞ്ചൽ അല്ലെങ്കിൽ പാരിപ്പള്ളി, പള്ളിക്കൽ വഴിയും, പത്തനംതിട്ട അടൂർ നിന്ന് പത്തനാപുരം - പുനലൂർ - അഞ്ചൽ വഴിയും, തമിഴ്നാട്ടിൽ നിന്ന് ചെങ്കോട്ട, ആര്യങ്കാവ് വഴിയും ക്ഷേത്രത്തിൽ എത്തിചേരാം. ജാതിമതഭേദമന്യേ ദിനംപ്രതി ധാരാളം ആളുകളാണ് ക്ഷേത്രയാറ്റിൽ മീനൂട്ട് വഴിപാട് നടത്തുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kollam/
കുളത്തൂപ്പുഴയിലെ ബാലകനേ ! പരശുരാമൻ പ്രതിഷ്ഠിച്ച അഞ്ച് അയ്യപ്പക്ഷേത്രങ്ങളിൽ ഒന്നായ ബാലശാസ്താ ക്ഷേത്രം
Open in App
Home
Video
Impact Shorts
Web Stories