കുളത്തുപ്പുഴ ഫോറസ്റ്റ് മ്യൂസിയം
മൂന്നര ഏക്കറിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിർച്യുൽ റിയാലിറ്റി തുടങ്ങിയവയിൽ തയ്യാറാക്കിയ വിർച്യുൽ മൃഗശാല കാഴ്ചക്കാർക്ക് പുതിയ അനുഭവം ഉളവാക്കുന്നു. ഫോറസ്റ്റ്മായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും റൂമുകൾ തിരിച്ചാണ് തയ്യാറാക്കിട്ടുള്ളത്. ടിമ്പർ മ്യൂസിയം, കേരളം, വനങ്ങൾ, തണ്ണീർത്തടങ്ങൾ, അനന്യമായ ജൈവിക വ്യവസ്ഥകൾ, രൂപാന്തരികത യാഥാർത്ഥ്യം, നിർമിതബുദ്ധി, ആദിവാസി കുടിലുകൾ, എന്നിവ ഉൾപ്പെടുത്തിയാണ് മ്യൂസിയം രൂപകല്പന ചെയ്തിട്ടുള്ളത്. പ്രകൃതി, ജൈവവൈവിധ്യം, സംസ്കാരം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും ഗവേഷണ അവസരങ്ങൾ നൽകാനും ഈ പ്രകൃതി ചരിത്ര മ്യൂസിയം ലക്ഷ്യമിടുന്നു. ഇൻഫർമേഷൻ സെൻ്റർ, പരിശീലന ഹാൾ, തടി മ്യൂസിയം, അഞ്ച് എക്‌സിബിഷൻ ഹാളുകളുള്ള മ്യൂസിയം കോംപ്ലക്‌സ്, ആദിവാസി കുടിലുകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് റൂം, കുട്ടികൾക്കുള്ള കളിസ്ഥലം, ഫുഡ് കോർട്ട്, ഇക്കോ ഷോപ്പ്, ഗസ്റ്റ് ഹൗസ് എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
advertisement
നാടിനു നടുവിൽ കാട് ഒരുക്കിയ വനംവകുപ്പിൻ്റെ പ്രകൃതിദത്ത ചരിത്ര വനം മ്യൂസിയം മുതിർന്നവർക്കും, കുട്ടികൾക്കും വിജ്ഞാനപ്രദമാണ്. ഇവിടെയുള്ള മരങ്ങളൊന്നും മുറിച്ച് നീക്കാതെയും കൂടുതല്‍ വെച്ച് പിടിപ്പിച്ചതും വഴി പ്രകൃതിഭംഗിയും പച്ചപ്പും ശാന്തത നിറഞ്ഞ അന്തരീക്ഷവുമാണ് ആകർഷിക്കുന്നത്. മുതിർന്നവർക്ക് ₹ 50 കുട്ടികൾക്ക് ₹ 25 എന്നിങ്ങനെയാണ് ടിക്കറ്റ്. രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയാണ് മ്യൂസിയത്തിൽ പ്രവേശനം.